|
Loading Weather...
Follow Us:
BREAKING

വോട്ട് ഒന്ന് കൂടുതൽ: ആരുടെ?

വോട്ട് ഒന്ന് കൂടുതൽ: ആരുടെ?

എസ്. സതീഷ് കുമാർ

വൈക്കം: വോട്ട് പെട്ടിയിലായപ്പോ ഒരു വോട്ട് കൂടുതൽ. ഈ വിചിത്ര സംഭവം വൈക്കം വെള്ളൂരിലാണേ. വെള്ളൂർ ആറാം വാർഡിൽ വോട്ട് ചെയ്തവർ 804 ആണ്. പക്ഷെ വോട്ടിംഗ് യന്ത്രം പറയുന്നത് 805 എന്നാണേ. പോരെ പുകില്. രജിസ്റ്ററിൽ 804 ആണ്. തുടർന്നാണ് രജിസ്റ്ററിൽ രേഖപ്പെടുത്തിയതിലും വോട്ടിങ് മെഷീനിൽ ഒരോട്ട് കൂടുതൽ കണ്ടെത്തിയതിനെ തുടർന്ന് പോളിംഗ് ബൂത്തിൽ തർക്കം ഉണ്ടായത്. ആറാം വാർഡിൻ്റെ പോളിംഗ് ബൂത്തായ പ്ലാന്തടം അംഗൻവാടിയിലാണ് മെഷീനിൽ ഒരോട്ട് കൂടുതൽ കണ്ടെത്തിയത്. വൈകിട്ട് പോളിംങ്ങ് അവസാനിച്ച ശേഷം വോട്ടിംഗ് മെഷീൻ പരിശോധിച്ചപ്പോഴാണ് ഈ സംഭവം പുകിലായത്. അതെ സമയം രജിസ്റ്ററിൽ രേഖപ്പെടുത്താൻ വിട്ടു പോയതാകാം കരണമെന്നാണ് പോളിംഗ് അധികൃതർ പറയുന്നത്. ഇനി മോക് പോളിംഗിൽ പെട്ടു പോയതാണൊ ഈ ഒരുവൻ എന്നും പറയാൻ പറ്റില്ല ... എന്തായാലും യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണി സ്ഥാനാർഥികളെ കൂടാതെ രണ്ട് സ്വതന്ത്രരും ഇവിടെ മത്സര രംഗത്തുണ്ട്. സംഭവത്തിൽ മുന്നണി സ്ഥാനാർഥികൾക്ക് പരാതി ഉണ്ടേ. ഫലം ഇനി കാത്തിരുന്ന് കാണാം...