Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

വര്‍ഗവഞ്ചകര്‍ക്ക് താക്കീതായി സി.പി.ഐ പ്രതിഷേധം

വര്‍ഗവഞ്ചകര്‍ക്ക് താക്കീതായി സി.പി.ഐ പ്രതിഷേധം
സി.പി.ഐ വൈക്കം ബോട്ട് ജെട്ടി മൈതാനിയില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ സമ്മേളനം സംസ്ഥാന എക്സി. അംഗം സി.കെ. ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: സി.പി.ഐയുടെ സ്ഥാപകനേതാവ് പി. കൃഷ്ണപിള്ളയുടെ ജന്മനാട്ടില്‍ പി.എസ്. ശ്രീനിവാസനെയും സി.കെ വിശ്വനാഥനെയും എം.കെ കേശവനെയും പോലുള്ള ത്യാഗധനരായ നേതാക്കളും പാര്‍ട്ടി അംഗങ്ങളും പ്രവര്‍ത്തകരും ജീവന്‍ നല്‍കി വളര്‍ത്തിയെടുത്ത പ്രസ്ഥാനത്തെ വഞ്ചിച്ചവര്‍ക്കുള്ള മറുപടിയായി ഇന്ന് സി.പി.ഐ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി.

സമ്മേളനത്തിൽ പങ്കെടുത്ത പാർട്ടി പ്രവർത്തകർ

സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കുവേണ്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും വഞ്ചിച്ച കെ. അജിത്തിന്റെ രാഷ്ട്രീയ നെറികേടുകള്‍ക്ക് ദേശീയ നവോത്ഥാന പോരാട്ടത്തിന്റെയും ജാതിവിരുദ്ധ സമരങ്ങളുടെയും ഉജ്വല പാരമ്പര്യം പേറുന്ന വൈക്കത്തിന്റെ മണ്ണ് അര്‍ഹമായ തിരിച്ചടികള്‍ക്ക് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ ശശിധരന്‍ പറഞ്ഞു.

0:00
/0:15

പ്രവർത്തകർ കെ. അജിത്തിൻ്റെ കോലം കത്തിക്കുന്നു

സി.പി.ഐ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കത്ത് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബോട്ട് ജെട്ടി മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി സാബു പി. മണലൊടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ് കുമാര്‍, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം ആര്‍. സുശീലന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോണ്‍ വി. ജോസഫ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.എന്‍. രമേശന്‍, ഇ.എന്‍. ദാസപ്പന്‍, പി. പ്രദീപ്, സി.കെ. ആശ എംഎല്‍എ, അഡ്വ. ബിനുബോസ്, വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, കടുത്തുരുത്തി മണ്ഡലം സെക്രട്ടറി പി.ജി തൃഗുണസെന്‍, വൈക്കം മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എന്‍. അനില്‍ ബിശ്വാസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി ഇണ്ടംതുരുത്തി മനയില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.