വടക്കുപുറത്ത് ദേശഗുരുതി ഫെബ്രുവരി 6 ന്
വൈക്കം: മുത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ഒരു വ്യാഴവട്ടക്കാലത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന വടക്കുപുറത്ത് ദേശഗുരുതിയുടെ പ്രാരംഭ ചടങ്ങായ ഗുരുതി തടത്തിൽ കാൽനാട്ട് കർമ്മം 2025 ഡിസംബർ മാസം 27-ാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കുന്നു. ഇണ്ടംതുരുത്തിൽ കാർത്ത്യായനി ദേവി ക്ഷേത്രത്തിന് സമീപം ശ്രീനിവാസിൽ ശ്രീനിവാസന്റെ വസതിയിൽ നിന്നും അന്നേദിവസം രാവിലെ 9 ന് താന്ത്രികവിധിപ്രകാരമുള്ള പൂജകൾക്ക് ശേഷം വൃക്ഷം മുറിച്ചെടുത്ത് ഇണ്ടംതുരുത്തിൽ കാർത്ത്യായനി ദേവി ക്ഷേത്രത്തിൽ ദർശനം പൂർത്തിയാക്കി മറ്റു വിവിധ ക്ഷേത്രങ്ങളിലെയും ഭക്തജനങ്ങളുടെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി പുയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേർന്ന് വൈകുന്നേരം 4:30 മണിയോടുകൂടി വിവിധ വാദ്യമേളങ്ങളുടെയും നാമസങ്കീർത്തനങ്ങളും പൂത്താലങ്ങളുടെയും ആർപ്പുവിളികളുടെയും വിൽപ്പാട്ടിന്റെയും അകമ്പടിയോടുകൂടി മൂത്തേടത്തുകാവ് ക്ഷേത്രത്തിൽ എത്തിച്ചേരും.