|
Loading Weather...
Follow Us:
BREAKING

യാത്രക്കാരൻ്റെ കാലിൽ കെ.എസ്.ആർ.ടി.സി. ബസ് കയറി

യാത്രക്കാരൻ്റെ കാലിൽ കെ.എസ്.ആർ.ടി.സി. ബസ് കയറി
പരിക്കേറ്റ ജമാൽ

എസ്. സതീഷ്കുമാർ

തലയോലപ്പറമ്പ്: തലയോലപ്പറമ്പിൽ യാത്രക്കാരൻ്റെ കാലിൽ കെ.എസ്.ആർ.ടി.സി ബസ് കയറി. സ്വകാര്യ ബസ്സ്റ്റാൻസിലാണ് അപകടം ഉണ്ടായത്. സ്വകാര്യ ബസിൽ കയറാൻ ബസ് സ്റ്റാൻഡിലൂടെ നടക്കുന്നതിനിടയിൽ എത്തിയ കെ.എസ്.ആർ.ടി.സി ബസ്സാണ് യാത്രക്കാരൻ്റെ കാൽ പാദത്തിൽ കയറിയത്. എറണാകുളം തമ്മനം എടത്തലയിൽ മുളയംകോട്ടിൽ ജമാലി (55)നാണ് പരുക്കേറ്റത്. തലയോലപറമ്പ് സ്വകാര്യ ബസ് സ്റ്റാൻഡിൽ ഇന്ന് ഉച്ചകഴിഞ്ഞ് 1.52 നായിരുന്നു അപകടം. തമ്മനത്തേക്ക് പോകാനായി സ്റ്റാൻഡിൽ വന്ന ഇമാൽ സ്റ്റാൻഡിൻ്റെ മുൻവശത്ത് തെക്ക് ഭാഗത്തായി നിൽക്കുമ്പോൾ എറണാകുളത്തിനു പോകുന്ന ബസ്, സ്റ്റാൻഡിൻ്റെ പടിഞ്ഞാറു ഭാഗത്തുനിന്ന് പുറപ്പെട്ടു വരുന്നത് കണ്ട് ജമാൽ കൈ ഉയർത്തി ബസ് നിർത്താൻ ആവശ്യപ്പെട്ട് നടന്നു വരുന്നതിനിടയിൽ സ്റ്റാൻഡിലേക്ക് കയറിയ കെ.എസ്.ആർ.ടി.സി ബസ് ഇടത് കാൽപാദത്തിൽ കയറുകയായിരുന്നു. തലയോലപ്പറമ്പ് ഗവൺമെൻ്റ് ആശുപത്രിയിലെ ആംബുലൻസ് എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കൊളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.