|
Loading Weather...
Follow Us:
BREAKING

യു.ഡി.എഫ് ക്ഷേത്ര പ്രദക്ഷിണ ജാഥ 6ന്

വൈക്കം: യു.ഡി.എഫ് വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 6 ന് വൈകിട്ട് 5 ന് വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വടക്കേ ഗോപുരനടയിൽ നിന്നും കിഴക്കേ ഗോപുര നടയിലേക്ക് പ്രദക്ഷിണ ജാഥ നടത്തും. ശബരിമലയിലും, വൈക്കം മഹാദേവ ക്ഷേത്രത്തിലും കോടി കണക്കിന് വിലമതിപ്പുള്ള സ്വർണ്ണം മോഷ്ടിച്ചവരേയും കൂട്ടുനിന്നവരേയും തുറങ്കലിൽ അടയ്ക്കണമെന്നും അവരുടെ സ്വത്തുവകകൾ കണ്ടുകെട്ടണമെന്നും ആവശ്യപ്പെട്ടാണ് ജാഥ. വൈക്കം ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ ചേർന്ന യു.ഡി.എഫ് നിയോജക മണ്ഡലം കമ്മറ്റി യോഗത്തിൽ ചെയർമാൻ പോൾസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ബി. അനിൽകുമാർ, സെക്രട്ടറി കെ.കെ. മോഹനൻ, മോഹൻ ഡി. ബാബു, പി.ഡി ഉണ്ണി, അബ്ദുൾ സലാം റാവുത്തർ, സുബൈർ പുളിന്തുരുത്തി, അഡ്വ.എ. സനീഷ് കുമാർ, ജയ്ജോൺ പേരയിൽ, അക്കരപ്പാടം ശശി തുടങ്ങിയവർ പങ്കെടുത്തു.