യുപിഐ സൗകര്യമുള്ള ടിക്കറ്റ് വെൻഡിങ് മെഷീനുമായി മെട്രോ
കൊച്ചി : യാത്രക്കാർക്ക് വേഗത്തിൽ ടിക്കറ്റ് ലഭ്യമാക്കുന്നതിന് സ്റ്റേഷനുകളിൽ യുപിഐ സൗകര്യമുള്ള വെൻഡിങ് മെഷീൻ ഏർപ്പെടുത്തി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). പണമിടപാടുകൾ കുറച്ച് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണിത് നടപ്പാക്കുന്നത്. യാത്രക്കാർക്ക് കൗണ്ടറിൽ ക്യൂ നിൽക്കാതെ യുപിഐ സംവിധാനത്തിലൂടെ മെഷീനിൽ പണമടച്ച് പേപ്പർ ടിക്കറ്റുകളെടുക്കാനാകും. നേരത്തേയുണ്ടായിരുന്ന ടിക്കറ്റ് വെൻഡിങ് മെഷീനിൽ പണം മാത്രമാണ് സ്വീകരിച്ചിരുന്നത്. ജെഎൽഎൻ മെട്രോ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഗതാഗത കമ്മിഷണർ സി. നാഗരാജു മെഷീൻ ഉദ്ഘാടനം ചെയ്തു.