|
Loading Weather...
Follow Us:
BREAKING

യുവകലാസാഹിതി വൈക്കം മണ്ഡലം കൺവെൻഷൻ

യുവകലാസാഹിതി വൈക്കം മണ്ഡലം കൺവെൻഷൻ
യുവകലാസാഹിതി വൈക്കം മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി ആർ. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: സ്വതന്ത്ര പരമാധികാര രാജ്യമായ വെനിസ്വേലയെ ആക്രമിച്ച്   വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡ്യറോയെയും ഭാര്യയെയും തടവിലാക്കിയ അമേരിക്കൻ നടപടിയെ യുവകലാസാഹിതി വൈക്കം മണ്ഡലം കൺവെൻഷൻ അപലപിച്ചു. അമേരിക്കൻ നടപടി രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും എത്രയും വേഗം വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മടറോയെ മോചിപ്പിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.  യുവകലാസാഹിതി ജില്ലാ സെക്രട്ടറി ആർ. സുരേഷ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സാജി ടി.വി. പുരം, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, യുവകലാസാഹിതി പ്രസിഡന്റ്  അരവിന്ദൻ കെ.എസ്.മംഗലം, സെക്രട്ടറി സലിം മുല്ലശ്ശേരി, എ.സി. ജോസഫ്, ശ്രീലത വർമ്മ, പി. സോമൻ പിള്ള എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി അരവിന്ദൻ കെ.എസ്. മംഗലം (പ്രസിഡന്റ്), പി. സോമൻ പിള്ള, സലിം മുല്ലശ്ശേരി (വൈസ് പ്രസിഡന്റുമാർ), ശ്രീലത വർമ്മ (സെക്രട്ടറി), എം. കെ. മുരളീധരൻ, കെ. പ്രിയമ്മ (ജോ. സെക്രട്ടറിമാർ), ടി.വി. ശിവജി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.