15 കാരിയെ തട്ടിക്കൊണ്ട് പോയി, യുവാവിനെതിരെ പോലീസ് കേസ്സെടുത്തു

വൈക്കം: ആസാം സ്വദേശിയായ 15 കാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ യുവാവിനെതിരെ പോലിസ് കേസ് എടുത്തു. ആസാം സ്വദേശി ഗുൽജാർ ഹുസൈൻ (24) നെതിരെയാണ് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ 19 ന് രാവിലെയാണ് സംഭവം. പെൺകുട്ടിയുടെ കുടുംബം ഏതാനും വർഷങ്ങളായി കുടുംബസമേതം വൈക്കത്ത് വാടകയ്ക്ക് താമസിക്കുകയാണ്. ഇതിനിടെ രണ്ടാഴ്ച മുമ്പ് ആക്രി സാധനങ്ങൾ ശേഖരിക്കുന്ന ആസാം സ്വദേശിയായ യുവാവ് ഉദയനാപുരത്തുള്ള വാടകവീട്ടിൽ മറ്റാരും ഇല്ലാത്തപ്പോൾ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ വൈക്കം പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് യുവാവിൻ്റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുമായി ഇയാൾ കർണാടകയിൽ ഉള്ളതായി വിവരം ലഭിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.