Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

പാലാ ഗവൺമെൻ്റ് ഹോമിയോ ആശുപത്രിയിൽ അന്നദാനത്തിന് തുടക്കമായി

പാലാ ഗവൺമെൻ്റ് ഹോമിയോ ആശുപത്രിയിൽ അന്നദാനത്തിന് തുടക്കമായി
പാലാ ഗവൺമെൻ്റ് ഹോമിയോ ആശുപത്രിയിൽ ആരംഭിച്ച അന്നദാനത്തിന്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിയ്ക്കക്കണ്ടം നിർവ്വഹിക്കുന്നു

പാലാ: ഞീഴുർ ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആശുപത്രികളിൽ നടത്തുന്ന അന്നദാനത്തിന്, അഞ്ചാമത്തെ ആശുപത്രിയിലും തുടക്കമായി. പാലാ ഗവൺമെൻ്റ് ഹോമിയോ ആശുപത്രിയിൽ ആരംഭിച്ച അന്നദാനത്തിന്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിയ്ക്കക്കണ്ടം നിർവ്വഹിച്ചു. അഡ്വ. ഷോൺ ജോർജ് മുഖ്യാതിഥിയായിരുന്നു. 2022 ൽ വൈക്കം ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിൽ അന്നദാനം നൽകിയാണ് ഒരുമയുടെ അന്നദാനം മഹാദാനം എന്ന പദ്ധതിക്ക് തുടക്കമായത്. ഉഴവൂർ കെ.ആർ. നാരായണൻ മെമ്മോറിയൽ ആശുപത്രി, പാലാ ഗവൺമെൻ്റ് ആയുർവേദ ആശുപത്രി, കൂടല്ലൂർ ഗവൺമെൻ്റ് ആശുപത്രി എന്നിവിടങ്ങളിലാണ് നിലവിൽ ഒരുമയുടെ അന്നദാനം ഉള്ളത്. പാലാ ഗവണ്മെന്റ് ഹോമിയോ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഒരുമ പ്രസിഡൻ്റ് ജോസ് പ്രകാശ് കെ.കെ. അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർ പേഴ്സൺ മായ രാഹുൽ, വാർഡ് അംഗം ലീന സണ്ണി, കൗൺസിലർമാരായ ബിനു പുളിക്കക്കണ്ടം, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ്, ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ.അരുൺ രാജ്, ഡോ. കാർത്തിക, ഡോ. നീന, ഡോ. സിബി, ഡോ. അശ്വതി, ഡോ.അനു, ഡോ. അഖില, ഡോ.നീതു, ഒരുമ ചാരിറ്റബിൾ സൊസൈറ്റി വൈസ് പ്രസിഡൻറ് ഷാജി അഖിൽ നിവാസ്, ജോയ് മയിലംവേലി, സെക്രട്ടറി ശ്രുതി സന്തോഷ്, സിൻജ ഷാജി, ഷിജു കൊടിപ്പറമ്പിൽ, അബ്‌ദുൾ റഹ്മാൻ, അശ്വതി സലി, ശ്രീമോൾ നവീൻ എന്നിവരും അന്നദാന ചടങ്ങിൽ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും