അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ
വൈക്കം: ആലപ്പുഴ ജില്ലയിലെ അരൂരിനെ ബ്ലു ഇക്കോണമിയുടെ ആസ്ഥാനമാക്കാൻ സർക്കാർ. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മിഷൻ സമുദ്രയുടെ ഭാഗമായ ബ്ലൂ ഇക്കോണമി പദ്ധതിയുടെ ആസ്ഥാനമാക്കി അരൂരിനെ മാറ്റും. ആലപ്പുഴ ജില്ലയിലെ മാക്കേകടവിൽ മാക്കേകടവ്-നേരേകടവ് പാലത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ ആയിരുന്നു അരൂരിനായി സർക്കാരിൻ്റെ വമ്പൻ പദ്ധതി മുഖ്യമന്ത്രി വി.ഡി സതീശൻ പ്രഖ്യാപിച്ചത്. അരൂരിനെ സീഫുണ്ടിന്റെ ഹബ്ബാക്കും.
ബ്ലൂ എക്കണോമിയുടെ ഭാഗമായുള്ള എല്ലാ കണക്ടിവിറ്റിയും ആലപ്പുഴയിൽ സജ്ജമാക്കും. നാട്ടിലെ സാധാരണക്കാരെ പെരുവഴിയിൽ ഇറക്കുന്നതല്ല സർക്കാരിന്റെ വികസന നയമെന്നും പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിന് ഉത്തരവാദിത്തം ഉറപ്പാക്കും. കാലതാമസം മൂലം പൊതുഖജനാവിൽ നിന്നുള്ള ധനനഷ്ടം ഒഴിവാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല റോഡുകളുടെ വികസനത്തിന് 553.85 കോടി രൂപ അനുവദിച്ചു.

ആലപ്പുഴ-ചങ്ങനാശ്ശേരി എ.സി റോഡ് നിർമ്മാണത്തിലെ അപാകതകൾ അന്വേഷിക്കാൻ വിജിലൻസ് അന്വേഷണം നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷിർ പറഞ്ഞു. അഭിമാന പദ്ധതിയായ പാലത്തിനൊപ്പം തുടർച്ചയായ വൈക്കം ഭാഗത്തെ റോഡ് നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ചടങ്ങിൽജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ആവശ്യപ്പെട്ടു.
Comments ()