Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆
|
Loading Weather...
Follow Us:

നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി

നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി

വൈക്കം: തുവൂർ - പമ്പ ഹൈവേയുടെ ഭാഗമായ നേരേകടവ് റോഡിനായി സർക്കാർ നഷ്ടപരിഹാരം നൽകി സ്ഥലമേറ്റെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. നേരേകടവ് - മാക്കേക്കടവ് പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അദ്ധ്യക്ഷപ്രസംഗത്തിനിടയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിൻ്റെ ഒരു പരാമർശത്തിന് തിരുത്തലായാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

പാലത്തിൽ നിന്ന് നേരേകടവ് വഴിയുള്ള റോഡ് തീരെ ഇടുങ്ങിയതാണ്. ഇത് വികസിപ്പിക്കേണ്ടതുണ്ട്. അതിന് റോഡിനോട് ചേർന്നുള്ളവർ ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുകൊടുക്കണമെന്നും സർക്കാർ പ്രതിഫലം നൽകി സ്ഥലം ഏറ്റെടുക്കാൻ നോക്കിയിരുന്നാൽ സാങ്കേതിക നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി അത് സമീപകാലത്തൊന്നും നടക്കാനിടയില്ലെന്നുമായിരുന്നു പി.കെ. ബഷീർ പറഞ്ഞത്. തൻ്റെ ജില്ലയായ മലപ്പുറത്ത് ഇതുപോലെ ജനങ്ങൾ സൗജന്യമായി സ്ഥലം വിട്ടുനൽകുന്നത് കൊണ്ടാണ് ഇത്രയും നല്ല റോഡുകളുണ്ടായതെന്നും ഉദാഹരണമായി അദ്ദേഹം ചുണ്ടിക്കാട്ടി. എന്നാൽ തുടർന്ന് പ്രസംഗിച്ച മുഖ്യമന്ത്രി ഇതിനെ എതിർത്തു. ഇവിടെയുള്ളത് ഏറെയും സാധാരണക്കാരാണെന്നും നാല് സെൻ്റിലും അഞ്ച് സെൻ്റിലും താമസിക്കുന്നവർ റോഡിന് സ്ഥലം സൗജന്യമായി നൽകിയാൽ പിന്നീട് എവിടെ പോയി താമസിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്. വീട് നഷ്‌ടപ്പെടുന്നവർക്ക് അതിലും മികച്ച വീടുണ്ടാവണം. അതിന് തക്ക നഷ്‌ടപരിഹാരമാണ് നൽകേണ്ടത്. അത് കൊടുത്തുകൊണ്ട് തന്നെ സ്ഥലമേറ്റെടുത്ത് റോഡ് വികസനം സാദ്ധ്യമാക്കും. അതിനായി പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്നും ധനവകുപ്പിൻ്റെ കൂടി ചുമതലയുള്ള താൻ ഉറപ്പ് നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

നാടിൻ്റെ വികസനം ആ നാട്ടിലെ ജനങ്ങളും കൂടി വികസനമാണ്. നാട് വികസിക്കുമ്പോൾ ജനങ്ങളുടെ ജീവിത നിലവാരവും ഉയരണം. അല്ലാതെ ജനങ്ങളെ പെരുവഴിയിലാക്കുന്നത് വികസനമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസന പദ്ധതികളിലെ അനാവശ്യമായ കാലതാമസം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനൊപ്പം പൊതു ഖജനാവിലെ പണം വലിയ തോതിൽ ചോർത്തുകയും ചെയ്യുന്നുണ്ട്. നേരേകടവ് - മാക്കേക്കടവ് പാലം യഥാസമയം പൂർത്തിയായിരുന്നുവെങ്കിൽ പിന്നീട് അധികമായി മുടക്കേണ്ടി വന്ന 40 കോടിയിലധികം രൂപ ഖജനാവിൽ നിന്ന് നഷ്‌ടപ്പെടില്ലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വികസന പദ്ധതികളിലെ അനാവശ്യ കാലതാമസം ഇല്ലാതാക്കാൻ കർശന നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും