ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു
ശബരിമല: ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയേയും (തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രം മേൽശാന്തി) മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരിയേയും (കോഴിക്കോട് വടകര സ്വദേശി) തിരഞ്ഞെടുത്തു. സന്നിധാനത്ത് വച്ച് നടന്ന പരമ്പരാഗത നറുക്കെടുപ്പിലൂടെയാണ് ഇവരെ തിരഞ്ഞെടുത്തത്. വൃശ്ചികം 1-ന് നടതുറക്കുമ്പോൾ ഇരുവരും ചുമതലയേൽക്കും.
Comments ()