Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

കത്തോലിക്ക – ഓർത്തഡോക്സ് സഭകളുടെ സംയുക്ത അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷൻ പാലായിൽ

കത്തോലിക്ക – ഓർത്തഡോക്സ് സഭകളുടെ സംയുക്ത അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷൻ പാലായിൽ

പാലാ: കത്തോലിക്കാ സഭയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും തമ്മിലുള്ള സംയുക്ത അന്താരാഷ്ട്ര ദൈവശാസ്ത്ര സംവാദ കമ്മീഷന്റെ 34-ാം സമ്മേളനം പാലാ രൂപതയുടെ ആതിഥേയത്വത്തിൽ നടന്നു. ഇരു സഭകളിലെയും മെത്രാന്മാരും ദൈവശാസ്ത്ര പണ്ഡിതന്മാരും വൈദീകരും സംബന്ധിച്ചു. ഇതുവരെയുള്ള ദൈവശാസ്ത്ര സംവാദത്തിന്റെ പുരോഗതി യോ​ഗം വിലയിരുത്തി. പരസ്പര സഹകരണത്തിൽ ക്രൈസ്തവ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളും നടന്നു. ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, റവ. ഡോ. ജോസ് ജോൺ, റവ.ഫാ. ബിദീഷ് മാത്യു, റവ.ഡോ. കെ.എം. കോശി വൈദ്യൻ, റവ.ഡോ. ഫിലിപ്പ് നെൽപുരപ്പറമ്പിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. "പട്രിസ്റ്റിക് വിസ്‌ഡം: 365 ദിവസങ്ങളിലേക്കുള്ള വായനകൾ” എന്ന ഗ്രന്ഥം സമ്മേളനത്തിൽ പ്രകാശനം ചെയ്തു. സഭാപിതാക്കന്മാരുടെ ആത്മീയവും ദൈവശാസ്ത്രപരവുമായ ജ്ഞാനം വൈദികർക്കും വിശ്വാസികൾക്കും പ്രയോജനപ്പെടുന്ന വിധത്തിൽ അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം, സഭയുടെ ആത്മീയ വളർച്ചയ്ക്കും പിതൃപാരമ്പര്യത്തെക്കുറിച്ചുള്ള പഠനത്തിനും സഹായകമാകും.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയെ പ്രതിനിധീകരിച്ച് മെത്രാപ്പോലീത്താമാരായ ഡോ. യാക്കോബ് മാർ ഐറേനിയോസ്, ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്,ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ്, ഡോ. ഗീവർഗീസ് മാർ ബർന്നബാസ്, റവ.ഡോ. റെജി മാത്യു, റവ.ഡോ. ജോസി ജേക്കബ്, റവ.ഡോ. ജോസ് ജോൺ, റവ.ഡോ. മാത്യു വർഗീസ്, കമ്മീഷൻ സഹ സെക്രട്ടറി റവ. ഡോ.കെ.എം. കോശി വൈദ്യൻ എന്നിവർ പങ്കെടുത്തു. കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് ക്രിസ്ത്യൻ ഐക്യം സംബന്ധിച്ച വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ സെക്രട്ടറി ആർച്ച് ബിഷപ്പ് ഫ്ലാവിയോ പാച്ചെ,മാർ മാത്യു മൂലക്കാട്ട്, ഡോ. തോമസ് മാർ കൂറിലോസ്, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, മാർ ജോസഫ് കല്ലറങ്ങാട്ട്, റവ.ഡോ. അഗസ്റ്റിൻ കടേപ്പറമ്പിൽ, റവ.ഡോ. ഫിലിപ്പ് നെൽപുരപ്പറമ്പിൽ, കമ്മീഷൻ സഹസെക്രട്ടറി റവ.ഡോ. ഹയാസിന്ത് ഡെസ്റ്റിവെല്ലെ എന്നിവർ സംബന്ധിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും