Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆
|
Loading Weather...
Follow Us:

ബഷീർ പുരസ്കാരം എസ്. ഹരീഷിന്

ബഷീർ പുരസ്കാരം എസ്. ഹരീഷിന്
എസ്. ഹരീഷ്

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ പതിനെട്ടാമത് ബഷീർ പുരസ്കാരം എസ്. ഹരീഷിൻ്റെ പട്ടുനൂൽ പുഴു എന്ന നോവലിന്. മനുഷ്യ ജീവിതത്തിന്റെ അഗാധ യാഥാർത്ഥ്യങ്ങൾ ദാർശനികതയോടെ സൂക്ഷ്മമായി ചിത്രീകരിച്ച കൃതിയാണ് പട്ടുനൂൽ പുഴു എന്ന നോവൽ. കെ.സി നാരായണൻ, കെ. പ്രസന്നരാജൻ, റാം മോഹൻ പാലിയത്ത് എന്നിവരാണ് ആണ് അവാർഡ് നിർണയിച്ചത്. 50000 രൂപയും പ്രശസ്തിപത്രവും സി.എൻ. കരുണാകരൻ രൂപകല്പന ഫലകവുമാണ് എസ്. ഹരീഷിന് സമ്മാനിക്കുന്നത്. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും ജീവിതത്തിൽ, മരണത്തിൻ്റെ പ്രാധാന്യം പുതിയ രൂപഘടനയിലൂടെ സൗന്ദര്യാത്മകമായി അവതരിപ്പിക്കാൻ ഈ നോവലിലൂടെ എസ്. ഹരീഷിന് കഴിഞ്ഞിട്ടുണ്ട് എന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി. ബഷീർ സ്മാരക ട്രസ്റ്റ് ചെയർമാൻ പി.കെ. ഹരികുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് എസ്. ഹരീഷിൻ്റെ നോവലിനുള്ള ബഷീർ അവാർഡ് തീരുമാനിച്ചത്. ജനുവരി 21ന് തലയോലപ്പറമ്പ് ബഷീർ സ്മാരക മന്ദിരത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് ബഷീർ സ്മാരക ട്രസ്റ്റ് സെക്രട്ടറി ഡോ. സി.എം. കുസുമൻ അറിയിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും