26 വനിതകൾക്ക് ഇരുചക്രവാഹനം വിതരണം ചെയ്തു

വൈക്കം: വനിതകൾക്ക് സ്വയംതൊഴിലിന് ഇരുചക്രവാഹനം എന്ന പദ്ധതിയുടെ ഭാഗമായി വെച്ചൂർ പഞ്ചായത്തിലെ ഡ്രൈവിംഗ് ലൈസൻസുള്ള 26 വനിതകൾക്ക് സ്വയം തൊഴിലിന് ഇരുചക്രവാഹനം നൽകി. വനിതകളെ സ്വയം തൊഴിലിന് പ്രാപ്തരാക്കുകയും അതിലൂടെ മെച്ചപ്പെട്ട ജീവിത നിലവാരവും സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്തുവാനും സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഗ്രാമപഞ്ചായത്തിന്റെ 2025- 2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആനുകൂല്യം നൽകിയത്. പദ്ധതിയുടെ വിതരണോദ്ഘാടനം ഉപഭോക്താവിന് താക്കോൽ കൈമാറിക്കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ. ഷൈലകുമാർ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സോജി ജോർജ്, പി.കെ. മണിലാൽ, അംഗങ്ങളായ സ്വപ്ന മനോജ്, ബിന്ദു, ആൻസി, ശാന്തിനി, സെക്രട്ടറി അജയകുമാർ, വി.ഇ.ഒ. അരുൺ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ മറ്റു ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു