Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

പശുക്കിടാവ് ഷോക്കേറ്റ് ചത്തു

പശുക്കിടാവ് ഷോക്കേറ്റ് ചത്തു
പശുക്കിടാവ് ഷോക്കേറ്റ് ചത്ത നിലയിൽ

വൈക്കം: പാടശേഖരത്തിൽ കെട്ടിയിരുന്ന പശു കിടാവ് ചത്ത നിലയിൽ. പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ആണെന്നാണ് സംശയിക്കുന്നത്. മറവൻതുരുത്തിലെ വാളമ്പള്ളിച്ചാൽ പാടശേഖരത്തിലാണ് ഞായറാഴ്ച കിടാവ് ചത്ത് കിടന്നത്. മറവൻതുരുത്ത് ബിനു ഭവനത്തിൽ ബിനുവിൻ്റെ പശുക്കിടാവാണ് ചത്തത്. ഒരു പശുവിനെയും രണ്ട് കിടാക്കളെയുമാണ് പാടശേഖരത്തിൽ ഞായറാഴ്ച രാവിലെ ഇവർ കെട്ടിയിരുന്നത്. വൈകിട്ട് അഴിക്കാൻ ചെന്നപ്പോഴാണ് ഒരു പശുക്കിടാവ് ചത്ത് കിടക്കുന്നതായി കണ്ടത്. കഴുത്തിന് ചുറ്റും വൈദ്യുതാഘാതമേറ്റ കരുവാളിച്ച പാടുണ്ടായിരുന്നതായി പറയുന്നു. പരിശോധനയിൽ വൈദ്യുതി ലൈൻ പൊട്ടിക്കിടക്കുന്നത് കണ്ട് കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ചതായും വൈദ്യുതി ലൈൻ ഓഫ് ചെയ്തതിനുശേഷമാണ് ചത്ത് കിടന്ന പശുക്കിടാവിനെ അവിടെനിന്നും നീക്കിയതെന്നുമാണ് വീട്ടുകാർ നൽകുന്ന വിവരം.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും