ആർ. ശ്രീലേഖ വട്ടിയൂർക്കാവിൽ ബി.ജെ.പി സ്ഥാനാർത്ഥി
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ആർ. ശ്രീലേഖ വട്ടിയൂർക്കാവിൽ ബി.ജെ.പി സ്ഥാനാർത്ഥിയാകും. ശ്രീലേഖയുടെ സ്ഥാനാർഥിത്വത്തെ ചൊല്ലി അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ബി.ജെ.പി ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നാളെ മണ്ഡലത്തിൽ ചുവരെഴുതി പ്രചാരണം ആരംഭിക്കും. നേമത്ത് രാജീവ് ചന്ദ്രശേഖറും, കഴക്കൂട്ടത്ത് വി. മുരളീധരനും, പാലക്കാട് ശോഭ സുരേന്ദ്രനും, തൃശൂരിൽ പത്മജ വേണുഗോപാലും സ്ഥാനാർത്ഥികളാകും. ബി.ജെ.പി യുടെ കേരളത്തിലെ എപ്ലസ് മണ്ഡലങ്ങളിൽ ഒന്നാണ് വട്ടിയൂര്‍ക്കാവ്. വളരെ ശക്തമായ ത്രികോണപ്പോരാണ് വട്ടിയൂര്‍ക്കാവിൽ പ്രതീക്ഷിക്കുന്നത്.
Comments ()