|
Loading Weather...
Follow Us:
BREAKING

ആനയൂട്ട് നാളെ

ആനയൂട്ട് നാളെ

വൈക്കം: അഷ്ടമിയോടനുബന്ധിച്ചുള്ള ആനയൂട്ട്  ഒൻപതാം ഉത്സവ ദിവസമായ നാളെ വൈകിട്ട് 4ന് നടക്കും. കിഴക്ക് ആനപ്പന്തലിനോട് ചേർന്ന് നടക്കുന്ന ആനയൂട്ടിൽ 11 ഗജവീരന്മാർ പങ്കെടുക്കും. ചോറ്റ, കരിപ്പട്ടി, പയർ, മഞ്ഞൾ, ഉപ്പ്;എള്ളു, കരിമ്പ്, ശർക്കര, തണ്ണിമത്തൻ, പഴം തുടങ്ങിയവ ചേർത്താണ് ആനയൂട്ടിനാവശ്യമായ വിഭവം ഒരുക്കുന്നത്.

ഗജപൂജ

വൈക്കം: മഹാദേവ ക്ഷേത്രത്തിൽ നാളെ രാവിലെ 8ന് ഗജപൂജ നടത്തും. കിഴക്കേ ആനപന്തലിൽ നടക്കുന്ന ചടങ്ങിന് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി ,കിഴക്കി നേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.

ആനച്ചമയങ്ങളുടെ പ്രദർശനം

വൈക്കം: ക്ഷേത്രത്തിൽ ആനച്ചമയങ്ങളുടെ പ്രദർശനം നാളെ രാവിലെ 8.30 ന് ആരംഭിക്കും. ഡെപ്യൂട്ടി കമ്മിഷണർ ഇൻ ചാർജ് സി.എസ്. പ്രവീൺ കുമാർ ദീപ പ്രകാശനം നടത്തും. പ്രദർശനം കിഴക്കേ ആനപ്പന്തലിലാണ് നടക്കുക. പാറമേക്കാവ് വിഭാഗം തൃശൂർ പൂരത്തിന് ഉപയോഗിക്കുന്ന ആന ചമയങ്ങളാണ് വൈക്കത്തഷ്ടമിക്ക്  ഉപയോഗിക്കുന്നത്. ഇവയാണ് മുഖ്യമായും പ്രദർശനത്തിൽ ഉണ്ടാവുക.