ആശ സമരം ഒത്തുതീര്‍പ്പാക്കാന്‍ പ്രതിഷേധ സദസ്സ് നടത്തി
വൈക്കം: ഒക്ടോബര്‍ 22ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന ക്ലിഫ് ഹൗസ് മാര്‍ച്ചിന് മുന്നോടിയായി വൈക്കം ആശ സമര സഹായ സമിതിയുടെ നേതൃത്ത്വത്തില്‍ കുലശേഖരമംഗലം ടോള്‍ ജംഗ്ഷനില്‍ പ്രതിഷേധ സദസ്സ് നടത്തി. മറവന്തുരുത്ത് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പോള്‍ തോമസ് സദസ്സ് ഉദ്ഘാടനം ചെയ്തു. സമിതി അധ്യക്ഷന്‍ രാജന്‍ അക്കരപ്പാടം അധൃഷത വഹിച്ചു. എസ്.യു.സി.ഐ. ജില്ലാ സെക്രട്ടറി മിനി കെ. ഫിലിപ്പ് മുഖ്യപ്രസംഗം നടത്തി. ഐ.എന്‍.ടി.യൂ.സി നേതാവ് പി.വി. പ്രസാദ്, എം.കെ. ഷിബു, ഔസേഫ് കുന്നത്ത്, ഫിലിപ്പ് മുണ്ടക്കല്‍, അരവിന്ദ് ഉണ്ണാത്ത്, അശോകന്‍ കൂമ്പേല്‍, കുമാരന്‍ ചിത്തിര, സുഭഗന കൊട്ടൂരത്തില്‍, മജീദ, ധന്യ, പഠന കേന്ദ്രം രക്ഷാധികാരി സി.എം. ദാസപ്പന്‍, സമര സമിതി മേഖല കണ്‍വീനര്‍ മഹിളാമണി, ആശ പ്രവര്‍ത്തക മിനിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.