ആശ്രമം ഫെസ്റ്റ്
വൈക്കം: സത്യാഗ്രഹ മെമ്മോറിയല്‍ ശ്രീനാരായണ എല്‍.പി. സ്‌കൂളിന്റെ 61 മത് വാര്‍ഷികവും ഇംഗ്ലീഷ് മീഡിയത്തിന്റെ 20 മത് വാര്‍ഷികവും ആശ്രമം ഫെസ്റ്റ് 2026 ആഘോഷിച്ചു. സമ്മേളനം അബ്ദുള്‍ സലാം റാവൂത്തര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി.എം. വിനീഷ് അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം. പി.ടി. ജിനീഷ്, എ.ഇ.ഒ. കെ.സി. ദീപ, കൗണ്‍സിലര്‍ സീമ സുധീര്‍, പ്രിന്‍സിപ്പല്‍ ഇ.പി. ബീന, വിനുമോഹന്‍, പ്രിയാ ഭാസ്‌ക്കര്‍, ആര്യ ജിനീഷ്, അമ്പളി പ്രതാപ്, കെ. കവിത, പി. അര്‍ണവ്ജിത്ത്, കെ.ടി. പ്രതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന കലാസന്ധ്യ ഗായകന്‍ പി.സി. ജിജീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
Comments ()