Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
|
Loading Weather...
Follow Us:

ഇടതുമുന്നണിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

ഇടതുമുന്നണിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: 90-ലധികം സീറ്റുകള്‍ നേടി വലിയ ഭൂരിപക്ഷത്തോടെ എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. കഴിഞ്ഞ തവണത്തേക്കാള്‍ ആത്മവിശ്വാസത്തോടെയാണ് ഇത്തവണ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 90 സീറ്റുകളിലധികം നേടി അധികാരം നിലനിർത്താൻ കഴിയുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടല്‍. പിണറായി വിജയൻ സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും വികസന പ്രവർത്തനങ്ങളും വോട്ടായി മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ ജനങ്ങള്‍ വികസനത്തുടർച്ചയാണ് ആഗ്രഹിക്കുന്നത്. പ്രതിപക്ഷമായ യു.ഡി.എഫിന് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം നഷ്ടപ്പെട്ടെന്നും രാഷ്ട്രീയമായി അവർ തകർച്ചയിലാണെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു. ബൂത്ത് തലം മുതലുള്ള ഒരുക്കങ്ങള്‍ ഇടതുമുന്നണി പൂർത്തിയാക്കി കഴിഞ്ഞു. ജനവിധി എല്‍.ഡി.എഫിന് അനുകൂലമാകുമെന്നും അദ്ദേഹം ആവർത്തിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും