Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ നാഗദൈവങ്ങളുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ ഇന്ന് മണ്ണാറശാലയിലേക്ക് ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ കേരളം @ 70: ആശംസകൾ ◆ വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ നാഗദൈവങ്ങളുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ ഇന്ന് മണ്ണാറശാലയിലേക്ക് ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ കേരളം @ 70: ആശംസകൾ ◆ വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆
|
Loading Weather...
Follow Us:

വൈക്കത്ത് സൗജന്യ രക്തപരിശോധനാ ക്യാമ്പ് നവംബർ 5ന്

വൈക്കത്ത് സൗജന്യ രക്തപരിശോധനാ ക്യാമ്പ് നവംബർ 5ന്

വൈക്കം: സീനിയർ ചേംബർ ഇന്റർനാഷണൽ വൈക്കം ലേജിയനും മുത്തൂറ്റ് സ്നേഹാശ്രയയും സംയുക്തമായി വൈക്കത്ത് സൗജന്യ രക്തപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. "ആരോഗ്യമുള്ള നാളേക്കായി..." എന്ന സന്ദേശവുമായി നവംബർ 5 വ്യാഴാഴ്ച രാവിലെ 7:00 മുതൽ 9:00 വരെയാണ് ക്യാമ്പ് നടക്കുന്നത്. വൈക്കം പുളിഞ്ചുവടിന് തെക്കുവശത്തുള്ള പട്ടാര്യസമാജം ഹാളിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

ഗ്ലൂക്കോസ്, ക്രിയാറ്റിൻ, കൊളസ്ട്രോൾ, യൂറിൻ ആൽബുമിൻ, ഷുഗർ, രക്തസമ്മർദ്ദം എന്നിവയ്‌ക്ക് പുറമെ ഹൃദ്രോഗ സാധ്യത, ജീവിതശൈലി രോഗങ്ങൾ എന്നിവയും ഇവിടെ സൗജന്യമായി പരിശോധിക്കും. ക്യാമ്പിൽ പങ്കെടുക്കുന്ന അർഹരായ വ്യക്തികൾക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം സൗജന്യമായി മരുന്നുകളും നൽകുന്നതാണ്.

പരിശോധനയ്‌ക്കെത്തുന്നവർ രാവിലെ ഭക്ഷണം കഴിക്കാതെ എത്തേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു. പരിശോധന ആദ്യമെത്തുന്ന 150 പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ, പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

​കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക:

  • ​94471 69818
  • ​94000 52058
  • ​98473 27566
വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും