ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി
ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ആശ്രയയും, ലയണസ് ക്ലബ് ഓഫ് കോട്ടയം, റോട്ടറി ക്ലബ് ഓഫ് കോട്ടയം ഈസ്റ്റും ചേർന്ന് 167 വൃക്കരോഗികൾക്ക് നൽകി.
0:00
/0:26
ആശ്രയയുടെ സെക്രട്ടറി ഫാ. ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലയണസ് ക്ലബ് ഓഫ് കോട്ടയം പ്രസിഡന്റ് ഡോ. ഉഷ പൂതിയോട് യോഗം ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഓഫ് കോട്ടയം ഈസ്റ്റ് പ്രസിഡന്റ് സി. തോമസ് കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. എം.സി.എച്ച്. ചീഫ് നേഴ്സിംഗ് ഓഫീസർ ഉഷ പി.കെ., തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ ലക്ഷ്മി പ്രസാദ്, ഡീക്കൻ അനീഷ് കെ ജോയ്, ജോസഫ് വിനോദ്, സിസ്റ്റർ ശ്ലോമ്മോ, എം.സി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
Comments ()