ആശുപത്രി ജംഗ്ഷനിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം
വൈക്കം: റോഡ് വികസനത്തിന് സൗജന്യമായി ആവശ്യമായ സ്ഥലം ഉടമ വിട്ടു നൽകിയതോടെ താലൂക്ക് ഗവണ്‍മെന്റ് ആയൂര്‍വേദ ആശുപത്രി ജംഗ്ഷനില്‍ ദീര്‍ഘകാലമായി നില നിന്നിരുന്ന ഗതാഗത തടസ്സത്തിന് ശാശ്വത പരിഹാരമായി. വൈക്കം കോവിലത്തും കടവ് - കണിയാം തോട് റോഡില്‍ താലൂക്ക് ഗവണ്‍മെന്റ് ആയൂര്‍വേദ ആശുപത്രി സ്ഥിതിചെയ്യുന്ന ജംഗ്ഷനില്‍ സ്ഥല പരിമിതിമൂലം ഗതാഗത തടസ്സം പതിവായിരുന്നു. ആശുപത്രി സ്ഥിതിചെയ്യുന്ന പുരയിടത്തിന്റെ ഉടമയായ ജോസഫ് ബിജു മറായില്‍ വിട്ട് കൊടുത്ത 1 മീറ്റര്‍ വീതിയില്‍ 40 മീറ്റര്‍ നീളത്തില്‍ സൗജന്യമായി സ്ഥലം നല്‍കിയതോടെ റോഡിന് ആവശ്യമായ സ്ഥലസൗകര്യമായി. ഇതോടെ ഇതു വഴി കടന്നു പോകുന്ന എല്ലാ വാഹനങ്ങള്‍ക്കും തടസ്സങ്ങള്‍ കൂടാതെ യാത്ര ചെയ്യാം. റോഡ് വികസനത്തിന് ആവിശ്യമായ സ്ഥലം നല്‍കിയ ജോസഫ് ബിജു മറായിയേയും ഈ ആവശ്യം നേടിയെടുക്കാന്‍ ദീര്‍ഘകാലമായി ശ്രമം നടത്തി വന്ന 26-ാം വാര്‍ഡ് കൗണ്‍സിലര്‍ അശോകന്‍ വെള്ളവേലിയെയും നാട്ടുകാര്‍ അഭിനന്ദിച്ചു. റോഡിന് വിലപിടിപ്പുള്ള സ്ഥലം നല്‍കിയ ജോസഫ് ബിജു മറായിയെയും അതിനുവേണ്ടി പ്രവര്‍ത്തിച്ച വാര്‍ഡ് കൗണ്‍സിലര്‍ അശോകന്‍ വെള്ളവേലിയെയും വരും ദിവസം നാട്ടുകാര്‍ ആദരിക്കും.