|
Loading Weather...
Follow Us:
BREAKING

ആത്മധൈര്യം പങ്കുവച്ച് വനിതകളുടെ രാത്രി നടത്തം

ആത്മധൈര്യം പങ്കുവച്ച് വനിതകളുടെ രാത്രി നടത്തം
വൈക്കത്ത് വനിതകളുടെ രാത്രി നടത്തം കച്ചേരിക്കവലയിൽ മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ സൗദാമിനി അഭിലാഷ് ഉദ്ഘാടനം ചെയ്യുന്നു

എസ്. സതീഷ്കുമാർ

വൈക്കം: ആത്മധൈര്യവും ആത്മവിശ്വാസവും വിളിച്ചോതി വൈക്കത്ത് വനിതകൾ രാത്രി നടന്നു.

തിങ്കളാഴ്ച കഴിഞ്ഞ രാത്രി 10 മണിക്കായിരുന്നു കച്ചേരി കവലയിൽ ഒത്തു കൂടി വനിതാസംഘം വലിയ കവല വരെ ആത്മധൈര്യം പങ്കുവച്ച് ആടിയും പാടിയും നടന്നത്. സ്ത്രീകൾക്ക് ആത്മവിശ്വാസവും, സുരക്ഷിതത്വ ബോധവും സൃഷ്ടിക്കുന്നതിനായി സ്ത്രീ സുരക്ഷാ സന്ദേശവുമായിട്ടാണ് വൈക്കം സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ ഇങ്ങനെ വനിതകൾ രാത്രി നടന്നത്. വൈക്കം റോട്ടറി ക്ലബ്ബിന്റെ സഹകരണവും ഈ രാത്രി നടത്തത്തിന് പിന്തുണയായി. കേരളപോലീസിന്റെ സ്വയം പ്രതിരോധ പരിശീലനം നേടിയ സഹൃദയവേദിയുടെ വനിതാവിഭാഗം ഭാരവാഹികളാണ് രാത്രി നടത്തത്തിന് നേതൃത്വം നൽകിയത്.

0:00
/1:16


രാത്രി സഞ്ചാരം സ്ത്രീകൾക്ക് സുരക്ഷിതമല്ലെന്ന ധാരണ തിരുത്തിക്കുറിക്കുന്നതായിരുന്നു ഈ നടത്തം. രാത്രി 10മണിക്ക് കച്ചേരിക്ക വലയിൽ മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ സൗദാമിനി അഭിലാഷ് ഉദ്ഘാടനം ചെയ്ത് രാത്രി നടക്കാൻ ഒപ്പം കൂടി. സ്വാതന്ത്ര്യവും ആത്മധൈര്യവുമായി രാത്രിയിൽ സ്ത്രീസംഘം ആടി പാടി നടന്നപ്പോൾ അത് കണ്ടവർക്കും കൗതുകമായി. മുനിസിപ്പൽ കൗൺസിലർമാരായ, ബി.സുശീല, മാധുരി കെ.എൻ, സീമ സുധീർ, റെജി മോൾ, എന്നിവരും നടത്തത്തിൽ പങ്കെടുത്തു. ആട്ടവും, പാട്ടുമായി നടത്തം ടൗൺചുറ്റി വലിയകവലയിൽ എത്തിയപ്പോൾ സാമൂഹ്യ-ജീവകാരുണ്യപ്രവർത്തകയായ നിഷ ജോസ് കെ. മാണിയും എത്തി. വലിയ കവലയിൽ ആടി പാടി രാത്രി നടത്തത്തിൻ്റെ സന്ദേശം നാടിനെ അറിയിച്ചാണ് വനിതാ സംഘം മടങ്ങിയത്. സഹൃദയ വേദി ഭാരവാഹികളായ ഉഷാ ജനാർദ്ദനൻ, കനകയകുമാർ, ഷൈനിലാൽ, ഗിരിജാനായർ, മഞ്ചുസുരേഷ്, സീമആനന്ദ്, വൈക്കം റോട്ടറി ക്ലബ്ബ്പ്രസിഡന്റ് നിമ്മിജയിംസ്, സെക്രട്ടറി ജസ്സി ജോഷി, ജയലക്ഷ്മി ജീവൻ തുടങ്ങിയവരും രാത്രി നടത്തത്തിന് എത്തിയിരുന്നു.