Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം തുടങ്ങണം: ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി സി. മണിലാൽ കോട്ടയം മേഖല പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും സാമ്പത്തിക സ്ഥിതിയേപ്പറ്റിയുള്ള വിശദവിവരങ്ങളടങ്ങിയ ധവളപത്രം പുറത്തിറക്കി സർക്കാർ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വൈക്കം താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം തുടങ്ങണം: ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി സി. മണിലാൽ കോട്ടയം മേഖല പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും സാമ്പത്തിക സ്ഥിതിയേപ്പറ്റിയുള്ള വിശദവിവരങ്ങളടങ്ങിയ ധവളപത്രം പുറത്തിറക്കി സർക്കാർ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|
Loading Weather...
Follow Us:

ആത്മധൈര്യം പങ്കുവച്ച് വനിതകളുടെ രാത്രി നടത്തം

ആത്മധൈര്യം പങ്കുവച്ച് വനിതകളുടെ രാത്രി നടത്തം
വൈക്കത്ത് വനിതകളുടെ രാത്രി നടത്തം കച്ചേരിക്കവലയിൽ മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ സൗദാമിനി അഭിലാഷ് ഉദ്ഘാടനം ചെയ്യുന്നു

എസ്. സതീഷ്കുമാർ

വൈക്കം: ആത്മധൈര്യവും ആത്മവിശ്വാസവും വിളിച്ചോതി വൈക്കത്ത് വനിതകൾ രാത്രി നടന്നു.

തിങ്കളാഴ്ച കഴിഞ്ഞ രാത്രി 10 മണിക്കായിരുന്നു കച്ചേരി കവലയിൽ ഒത്തു കൂടി വനിതാസംഘം വലിയ കവല വരെ ആത്മധൈര്യം പങ്കുവച്ച് ആടിയും പാടിയും നടന്നത്. സ്ത്രീകൾക്ക് ആത്മവിശ്വാസവും, സുരക്ഷിതത്വ ബോധവും സൃഷ്ടിക്കുന്നതിനായി സ്ത്രീ സുരക്ഷാ സന്ദേശവുമായിട്ടാണ് വൈക്കം സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ ഇങ്ങനെ വനിതകൾ രാത്രി നടന്നത്. വൈക്കം റോട്ടറി ക്ലബ്ബിന്റെ സഹകരണവും ഈ രാത്രി നടത്തത്തിന് പിന്തുണയായി. കേരളപോലീസിന്റെ സ്വയം പ്രതിരോധ പരിശീലനം നേടിയ സഹൃദയവേദിയുടെ വനിതാവിഭാഗം ഭാരവാഹികളാണ് രാത്രി നടത്തത്തിന് നേതൃത്വം നൽകിയത്.

0:00
/1:16


രാത്രി സഞ്ചാരം സ്ത്രീകൾക്ക് സുരക്ഷിതമല്ലെന്ന ധാരണ തിരുത്തിക്കുറിക്കുന്നതായിരുന്നു ഈ നടത്തം. രാത്രി 10മണിക്ക് കച്ചേരിക്ക വലയിൽ മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ സൗദാമിനി അഭിലാഷ് ഉദ്ഘാടനം ചെയ്ത് രാത്രി നടക്കാൻ ഒപ്പം കൂടി. സ്വാതന്ത്ര്യവും ആത്മധൈര്യവുമായി രാത്രിയിൽ സ്ത്രീസംഘം ആടി പാടി നടന്നപ്പോൾ അത് കണ്ടവർക്കും കൗതുകമായി. മുനിസിപ്പൽ കൗൺസിലർമാരായ, ബി.സുശീല, മാധുരി കെ.എൻ, സീമ സുധീർ, റെജി മോൾ, എന്നിവരും നടത്തത്തിൽ പങ്കെടുത്തു. ആട്ടവും, പാട്ടുമായി നടത്തം ടൗൺചുറ്റി വലിയകവലയിൽ എത്തിയപ്പോൾ സാമൂഹ്യ-ജീവകാരുണ്യപ്രവർത്തകയായ നിഷ ജോസ് കെ. മാണിയും എത്തി. വലിയ കവലയിൽ ആടി പാടി രാത്രി നടത്തത്തിൻ്റെ സന്ദേശം നാടിനെ അറിയിച്ചാണ് വനിതാ സംഘം മടങ്ങിയത്. സഹൃദയ വേദി ഭാരവാഹികളായ ഉഷാ ജനാർദ്ദനൻ, കനകയകുമാർ, ഷൈനിലാൽ, ഗിരിജാനായർ, മഞ്ചുസുരേഷ്, സീമആനന്ദ്, വൈക്കം റോട്ടറി ക്ലബ്ബ്പ്രസിഡന്റ് നിമ്മിജയിംസ്, സെക്രട്ടറി ജസ്സി ജോഷി, ജയലക്ഷ്മി ജീവൻ തുടങ്ങിയവരും രാത്രി നടത്തത്തിന് എത്തിയിരുന്നു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും