Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

അശ്വമേധം 7.0 ക്യാമ്പയിന് തുടക്കമായി

അശ്വമേധം 7.0 ക്യാമ്പയിന് തുടക്കമായി
കോട്ടയത്ത് നടന്ന അശ്വമേധം 7.0 ജില്ലാതല ഉത്ഘാടനം

എസ്. സതീഷ്കുമാർ

കോട്ടയം: കുഷ്ഠരോഗ നിർണയ ഭവന സന്ദർശനമായ അശ്വമേധം 7.0 എന്ന ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ഭവന സന്ദർശനത്തിന്റെ ജില്ലാതല ഉദ്ഘാടനമാണ് കോട്ടയത്ത് നടത്തിയത്. ക്യാമ്പയിന്റെ ഭാഗമായുള്ള ഭവന സന്ദർശനത്തിനും തുടക്കം കുറിച്ചു.

0:00
/0:57

ജനുവരി 7 മുതൽ 20 വരെ ക്യാമ്പയിന്റെ ഭാഗമായി ആശാ പ്രവർത്തകരും വോളണ്ടിയർമാരും വീടുകൾ സന്ദർശിക്കുമെന്നും എല്ലാ ജനങ്ങളും ക്യാമ്പയിനുമായി സഹകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) അറിയിച്ചു. കോട്ടയം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എൻ. പ്രിയ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ വ്യാസ് സുകുമാരൻ, ഡെപ്യൂട്ടി ഡി.എം.ഒയും ജില്ലാ ലെപ്രസി ഓഫീസറുമായ ഡോക്ടർ സി.ജെ. സിതാര, കോട്ടയം ജനൽ ആശുപത്രി സൂപ്രണ്ട് പി.കെ. സുഷമ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ എം. ശാന്തി, അസിസ്റ്റൻറ് ലെപ്രസി ഓഫീസർ ഇൻ ചാർജ് കെ. അനിൽകുമാർ, ഡെപ്യൂട്ടി എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ വി.വൈ. ശ്രീനിവാസ് എന്നിവർ പ്രസംഗിച്ചു. നഴ്‌സിംഗ് സ്‌കൂൾ വിദ്യാർത്ഥികൾ, ആശാ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും