|
Loading Weather...
Follow Us:
BREAKING

ആവണി അവിട്ടം ആഘോഷിച്ചു

ആവണി അവിട്ടം ആഘോഷിച്ചു
ആവണി അവിട്ടം ആഘോഷത്തിന്റെ ഭാഗമായി യജ്ഞോപവീതധാരണ ചടങ്ങ് നടത്തുന്നു.

വൈക്കം: വൈക്കം സമൂഹത്തിന്റെ നേതൃത്വത്തിൽ ശനിയാഴ്ച്ച രാവിലെ വിവിധ ചടങ്ങുകളോടെ ആവണി അവിട്ടം ആഘോഷിച്ചു. വൈക്കം സമൂഹം ഹാൾ, വൈക്കം ക്ഷേത്രത്തിലെ കിഴക്കേക്കുളം, ക്ഷേത്രം ചുറ്റബലം എന്നി മേഖലകൾ കേന്ദ്രീകരിച്ചാണ് ചടങ്ങുകൾ നടത്തിയത്. ആചാര്യൻ കോട്ടയം ശങ്കരവാദ്യാരുടെ മുഖ്യകാർമ്മികത്വത്തിൽ മഹാസങ്കൽപ്പം, കാണ്ഡഋഷിതർപ്പണം, ദേവഋഷിതർപ്പണം, മഹാസങ്കൽപ്പം സമിതാധാനം, യജ്ഞോപവീതധാരണം എന്നീ ചടങ്ങുകൾ നടത്തി.  സമൂഹം പ്രസിഡന്റ് പി. ബാലചന്ദ്രൻ, സെക്രട്ടറി കെ.സി. കൃഷ്ണമൂർത്തി, ട്രഷറർ ഡി. ഗോപാലകൃഷ്ണൻ, കണിച്ചേരി ബാലുസ്വാമി, സുബ്രഹ്മണ്യം അംബികാവിലാസ്, ഹരി ശർമ്മ, ഗോപാലകൃഷ്ണൻ ശിവശ്രീ, വൈദ്യനാഥൻ പുഴമംഗലം എന്നിവർ നേതൃത്വം നൽകി.