ആയുർവേദപടി-പാലയ്ക്കൽ റോഡിന്റെ പുനർ നിർമ്മാണ ജോലികൾ തുടങ്ങി
വൈക്കം: വൈക്കം നഗരസഭയുടെ 25, 26 വാർഡുകളേയും ഉദയനാപുരം പഞ്ചായത്തിന്റെ 15ാം വാർഡായ പനമ്പുക്കാട് മേഖലയേയും ബന്ധിപ്പിക്കുന്ന ആയുർവേദ ആശുപത്രി-പാലയ്ക്കൽ റോഡിന്റെ പുനർ നിർമ്മാണം തുടങ്ങി. ദീർഘകാലമായി കുണ്ടും കുഴിയുമായി തകർന്ന് ഗതാഗതത്തിനും കാൽനടയാത്രയ്ക്കും തടസ്സമായി കിടന്ന റോഡിന്റെ പുനർ നിർമ്മാണത്തിനായി ഒരു പതിറ്റാണ്ടു കാലമായി ജനങ്ങൾ മുറവിളി കൂട്ടുന്നു. 35 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. റോഡിലെ വെളളകെട്ട് പൂർണമായും തടഞ്ഞ് ഓട കെട്ടി സംരക്ഷിക്കുന്ന രീതിയിലാണ് നിർമ്മാണം നടത്തുന്നതെന്ന് വാർഡ് കൗൺസിലർ അശോകൻ വെളളവേലി അറിയിച്ചു. എൽ ആർ ആർ പി പദ്ധതി പ്രകാരമാണ് തുക അനുവദിച്ചിട്ടുളളത്. സെപ്തംബർ മുപ്പതിനകം നിർമ്മാണ ജോലികൾ പൂർത്തിയാക്കണമെന്ന വൃവസ്ഥയിലാണ് പുനർനിർമ്മാണം നടത്തുന്നത്.