അഭിഷേക പുണ്യം നുകർന്ന് ഭക്തര്‍
വൈക്കം: മൂത്തേടത്തുകാവ് മഴുവഞ്ചേരി ക്ഷേത്രത്തില്‍ നടന്ന പഞ്ചദിന ശിവപുരാണ സത്രത്തിന്റെ സമാപനത്തോടനുബന്ധിച്ച് ബുധനാഴ്ച നടന്ന ശിവാഭഗവാന്റെ അഭിഷേക ചടങ്ങ് ഭക്തര്‍ക്ക് ദര്‍ശന പുണൃമായ്. ശിവപഞ്ചാക്ഷരി മന്ത്രങ്ങള്‍ ചൊല്ലി എത്തിയ നൂറു കണക്കിന് ഭക്തര്‍ അഭിഷേക ചടങ്ങ് കണ്ടു. ശ്രീകോവില്‍ തന്ത്രി പടിഞ്ഞാറെ നടപ്പള്ളില്‍ ഭദ്രേശന്‍ അഭിഷേക ചടങ്ങ് നടത്തി. യജ്ഞാചാരൃന്‍ പള്ളിക്കല്‍ സുനില്‍ രാവിലെ മഹാലക്ഷ്മി സര്‍വ്വൈശ്വര്വ പൂജ നടത്തി. രക്ഷാധികാരി സി.വി. സുരേശന്‍, പ്രസിഡന്റ് പി.ജി. രാജേന്ദ്രപ്രസാദ്, വൈസ് പ്രസിഡന്റ് എം.ടി. നടേശന്‍, സെക്രട്ടറി സി.വി. സാബു, ജോയിന്‍ സെക്രട്ടറി പി.ജി. സാബു, ട്രഷറര്‍ എം.എസ്. സിനിമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉച്ചയ്ക്ക് നടന്ന അന്നദാനത്തില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു.