അച്ചിനകം ശ്രീനാരായണ ശരവണഭവ ക്ഷേത്രത്തില്‍ ദേവപ്രശ്‌ന പരിഹാരക്രിയകളും അഷ്ടബന്ധ നവീകരണ കലശവും നാളെ തുടങ്ങും
വൈക്കം: വെച്ചൂര്‍ അച്ചിനകം 601-ാം നമ്പര്‍ സി. കേശവന്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. ശാഖയുടെ ശ്രീനാരായണ ശരവണഭവ ക്ഷേത്രത്തില്‍ ദേവപ്രശ്‌ന പരിഹാര ക്രിയകളും അഷ്ടബന്ധ നവീകരണ കലശവും 20 മുതല്‍ 27 വരെ നടത്തുമെന്ന് പ്രസിഡന്റ് വി.കെ. സുഗുണന്‍, സെക്രട്ടറി സുകന്യ ശ്രീജി, കണ്‍വീനര്‍ അജയകുമാര്‍ എന്നിവര്‍ അറിയിച്ചു. തന്ത്രിമാരായ എം.എന്‍. ഗോപാലന്‍, ജിതിന്‍ ഗോപാല്‍, മേല്‍ശാന്തി അനീഷ് തിലകന്‍, ക്ഷേത്രം ശാന്തി സന്ദീപ് എന്നിവരാണ് മുഖ്യ കാർമ്മികര്‍. 20 ന് വൈകിട്ട് 6-ന് ചടങ്ങിന്റെ ദീപപ്രകാശനം വിജയാ ഫാഷന്‍ ജ്വവല്ലറി എം.ഡി. ജി. വിനോദ് നിര്‍വഹിക്കും. ഗണപതിഹോമം, ഭഗവതിസേവ, മൃത്യുജ്ഞയഹോമം, മഹാസുദര്‍ശന ഹോമം, പ്രസാദഊട്ട്, ലളിതാസഹസ്രനാമജപം, അത്താഴക്കഞ്ഞി, തിലഹോമം, സുകൃതഹോമം, സായൂജ്യ പൂജ, മുളയിടല്‍, പ്രസാദശുദ്ധി, രക്ഷോഘ്‌ന വാസ്തു ഹോമങ്ങള്‍, വാസ്തുബലി, അത്താഴപൂജ, ഗുരുപൂജ, മുളപൂജ, പുണ്യാഹം, പ്രോക്ത ഹോമം, സ്‌കന്ദഹോമങ്ങള്‍, സുബ്രഹ്‌മണ്യത്രിശതി യാഗാരംഭം, പൂര്‍ണ്ണഹൂതി, അനുജ്ഞാ കലശപൂജ, ബ്രഹ്‌മകലശപൂജ, ജലദ്രോണീ പൂജ, കലശാധിവാസം, സ്വര്‍ണ്ണ ഗൈവേയക സമര്‍പ്പണം, മരപ്പാണി, അഷ്ടബന്ധകലശം, പരികലശാഭിഷേകം, ശ്രീഭൂതബലി, മഹാപ്രസാദഊട്ട് എന്നിവ പ്രധാന ചടങ്ങുകളാണ്. നാലാം ദിവസം നടക്കുന്ന യജ്ഞത്തിന്റെ ദീപപ്രകാശനം ഗായിക വൈക്കം വിജയലക്ഷ്മി നിര്‍വഹിക്കും.