ഐ.എന്‍.ടി.യു.സി പന്തം കൊളുത്തി പ്രകടനവും ധര്‍ണ്ണയും നടത്തി
വൈക്കം: തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സി. വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ സായാഹ്ന ധര്‍ണ്ണയും, വൈക്കം ടൗണില്‍ പന്തംകൊളുത്തി പ്രകടനവും നടത്തി. തൊഴിലുറപ്പ് പദ്ധതിയില്‍ നൂറ് ശതമാനവും കേന്ദ്ര ഫണ്ടായിരുന്നത് ആറുപത് ശതമാനമായി കുറച്ച നടപടി പിന്‍വലിക്കുക, പദ്ധതിക്കായി തിരഞ്ഞെടുക്കുന്ന പഞ്ചായത്തുകള്‍ ഏതൊക്കെ എന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നത് എടുത്തു കളയുക, ഗാന്ധിജിയുടെ പേര് നീക്കം ചെയ്ത നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. പോസ്റ്റോഫീസിന് മുന്നില്‍ നടന്ന സമരം ഐ.എന്‍.ടി.യു.സി. സംസ്ഥാന സെക്രട്ടറി പി.വി. പ്രസാദ് ഉദ്ഘാടനം ചെയ്തു. റീജണല്‍ പ്രസിഡന്റ് അഡ്വ. പി.വി. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി. ജില്ലാ ഭാരവാഹി കളായ കെ.വി. ചിത്രാംഗദന്‍, യു. ബേബി, കെ.എന്‍. വേണുഗോപാല്‍, ടി.ആര്‍. ശശികുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം കുര്യാക്കോസ് തോട്ടത്തില്‍, മണ്ഡലം പ്രസിഡന്റുമാരായ മോഹന്‍ കെ. തോട്ടുപുറം, വര്‍ഗ്ഗീസ് പുത്തന്‍ചിറ, കെ. സുരേഷ് കുമാര്‍, കെ.എന്‍. ദേവരാജന്‍, പി.എം. ബിനു, സിറിയക് ജോസഫ്, ബിജു കണ്ടത്തില്‍, പി.ആര്‍. തിലകന്‍, വി. അരവിന്ദന, ഷാജി തച്ചപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.