ഐ.പി.എസ് ലഭിച്ച ദേവീ കൃഷ്ണയെ ആദരിച്ചു
വൈക്കം: ഐ.പി.എസ് ലഭിച്ച ദേവീ കൃഷ്ണയെ സീനിയർ ചേമ്പർ വൈക്കം ലീജിയൺ പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ആദരിച്ചു. വൈക്കം ക്ലബ്ബ് അംഗമായ ക്യാപ്റ്റൻ പീതാംബരൻ - പ്രിയ ദമ്പതികളുടെ മകളാണ്. ബംഗാൾ കേഡറിലാണ് ആദ്യ നിയമനം. സീനിയർ ചേമ്പർ ദേശീയ വൈസ് പ്രസിഡന്റ് കെ.പി. വേണുഗോപാൽ, സെക്രട്ടറി സിദ്ധാർഥൻ, വൈക്കം നന്ദനൻ, അഡ്വ.എം.പി. മുരളീധരൻ, സാബു വർഗീസ്, നാരായണൻ നായ,ർ ട്രഷറർ ബാഹുലയൻ തുടങ്ങിയവർ പ്രസംഗിച്ചു.