Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പിതൃതർപ്പണ പുണ്യത്തിൽ ജനസഹസ്രങ്ങൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ പിതൃതർപ്പണ പുണ്യത്തിൽ ജനസഹസ്രങ്ങൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

വില്‍പാട്ടിന്റെ ഇണവും താളവും തെക്കുപുറത്ത് ഗുരുതിയെ ഭക്തി സാന്ദ്രം ആക്കുന്നു

വില്‍പാട്ടിന്റെ ഇണവും താളവും തെക്കുപുറത്ത് ഗുരുതിയെ ഭക്തി സാന്ദ്രം ആക്കുന്നു
വടക്കുപുറത്ത് ദേശഗുരുതിയുടെ ഭാഗമായി 41 ദിവസം നടത്തുന്ന തെക്കുപുറത്ത് ഗുരുതിയ്ക്ക് വണിക വൈശ്യരുടെ മുത്താരമ്മന്‍ വില്‍പാട്ട് സംഘം വില്‍പാട്ട് നടത്തുന്നു

വൈക്കം: ദേവി സ്തുതികളും വര്‍ണ്ണനകളും ആലപിച്ച വില്ലടിച്ചാന്‍ പാട്ടിന്റെ ഇണവും താളവും തെക്കുപുറത്ത് ഗുരുതിയുടെ ചടങ്ങുകളെ ഭക്തി സാന്ദ്രമാക്കി. മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ഫെബ്രുവരി 6 ന് നടക്കുന്ന വടക്കുപുറത്ത് ദേശഗുരുതിയുടെ ഭാഗമായി ക്ഷേത്രത്തിലെ തെക്കുവശത്ത് 41 ദിവസം തുടര്‍ച്ചയായി നടത്തുന്ന ചടങ്ങാണ് തെക്കുപുറത്ത്ഗുരുതി. വൈകിട്ട് 7.30 ന് നടക്കുന്ന ഗുരുതിയുടെ ചടങ്ങുകള്‍ക്ക് വില്ലടിച്ചാന്‍ പാട്ട് പരമ്പരാഗതമായ ആചാരമാണ്. ഭദ്രകാളി പ്രീതിയ്ക്കും, കഥകള്‍ക്കും മുഖ്യ പ്രാധാന്യം നല്‍കിയാണ് വില്ലടിച്ചാന്‍ പാട്ടും താളലയവും ഒരുക്കുന്നത്. ഭദ്രകാളിയുടെ വര്‍ണ്ണനകള്‍, കണ്ണകി കോവലന്‍ ചരിതം, മുത്താരമ്മ, കൊടുങ്ങല്ലൂര്‍ ഭഗവതി, ശാസ്താവ്, ഭൈരവന്‍ തുടങ്ങിയ ദേവി ദേവന്മാരുടെ സ്തുതികളാണ് വില്ലടിച്ചാന്‍ പാട്ടിലൂടെ പാടുന്നത്. കൊടുങ്ങല്ലൂര്‍ ഭഗവതി, കൊടുംകാളി, ഭദ്രകാളി, ഭൂതഗണങ്ങള്‍ തുടങ്ങിയ ദേവി ദേവന്മാരെ വില്‍പാട്ടിലൂടെ സ്തുതിച്ച് ഗുരുതി കളത്തിലേയ്ക്ക് വിളിച്ചു വരുത്തി ഗുരുതി നല്‍കുന്നുവെന്നതാണ് ഇതിനെ പറ്റിയുള്ള ഐതിഹ്യം. വണിക വൈശ്യ സംഘം 27-ാം നമ്പര്‍ വൈക്കം ശാഖയ്ക്ക് പൂര്‍വ്വികരായ ക്ഷേത്ര ഊരാഴ്മാക്കാര്‍ കല്‍പ്പിച്ചു നല്‍കിയ അംഗീകാരമാണിത്. വടക്കുപുറത്തു പാട്ടിന്റെ ചടങ്ങുകള്‍ക്ക് നോമ്പ് നോറ്റ് വണിക വൈശ്യരുടെ മുത്താരമ്മന്‍ വില്‍പാട്ട് സംഘം ആണ് ആചാരാനുഷ്ഠാനത്തോടെ വില്‍പാട്ട് നടത്തുന്നത്. വില്‍പാട്ട് ആചാര്യന്‍ വൈക്കം മഹാദേവന്‍, വിഷ്ണു വേണു, രാഹുല്‍ ബാബു, സതീഷ് ചന്ദ്രന്‍, പ്രവീണ്‍, സോമ ശേഖരന്‍, പൊന്നപ്പന്‍, നിഷാദ് എന്നിവരാണ് വൃതാനുഷ്ഠാനത്തോടെ തെക്കുപുറത്തെ ഗുരുതിയ്ക്ക് വില്‍പാട്ട് നടത്തുന്നത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും