|
Loading Weather...
Follow Us:
BREAKING

അക്കരപ്പാടം പാലം നാളെ നാടിന് സമർപ്പിക്കും

അക്കരപ്പാടം പാലം നാളെ നാടിന് സമർപ്പിക്കും

വൈക്കം: അക്കരപ്പാടം പാലം നാളെ വൈകിട്ട് 4.30 ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. സംസ്ഥാന സർക്കാർ കിഫ്ബി വഴി 16.89 കോടി രൂപ ചെലവഴിച്ചാണ് പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. പാലത്തിനുസമീപം നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിക്കും. 150 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചിരിക്കുന്നത്. 30 മീറ്റർ നീളമുള്ള അഞ്ച് സ്പാനുകളുളള പാലത്തിന്റെ ഇരുകരകളിലും 45 മീറ്റർ നീളത്തിലുളള അപ്രോച്ച് റോഡുകളും നിർമിച്ചിട്ടുണ്ട്. അപ്രോച്ച് റോഡുകളുടെ നിർമാണത്തിനായി 29.77 സെൻ്റ് സ്ഥലം ഏറ്റെടുത്തിരുന്നു. ചടങ്ങിൽ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു, ഉദയനാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ആനന്ദവല്ലി, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റുമാർ, കെ.ആർ.എഫ്.പി എക്സിക്യൂട്ടീവ് എൻജിനീയർ സി.ബി. സുഭാഷ് കുമാർ, ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങൾ, പാലം നിർമാണ കമ്മിറ്റി ഭാരവാഹികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.