അലങ്കാര പന്തൽ ഒരുങ്ങി
ആർ. സുരേഷ്ബാബു
വൈക്കം: വൈക്കത്തഷ്ടമിയ്ക്കായി കൊച്ചാലും ചുവട്ടിൽ ഒരുക്കിയ അലങ്കാര പന്തലിന്റെ സ്വീച്ച് ഓൺ കർമ്മം വൈക്കം ഡി.വൈ.എസ്.പി. പി.എസ്. ഷിജു നിർവഹിച്ചു. ചടങ്ങിൽ ഭാരവാഹികളായ ടി.കെ. രമേഷ് കുമാർ, സുധാകരൻ കാലാക്കൽ, കെ.വി. പവിത്രൻ, ജിബു ആർ. കൊറ്റനാട്, വി. ഹരികുമാർ, ബി. ഗോപകുമാർ, ദിലീപ് രവി, കെ. ശിവപ്രസാദ്, ജയൻ ഞള്ളയിൽ, ചന്ദ്രശേഖരൻ നായർ, എൻ.കെ. അജിമോൻ, പി.കെ. അജിമോൻ എന്നിവർ പങ്കെടുത്തു. വൈക്കത്തഷ്ടമിയുടെ മുന്നോടിയായി കൊച്ചാലും ചുവട് ഭഗവതി സന്നിധാനത്തിൽ നാളെ വൈകിട്ട് 6.30 ന് ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജ നടക്കും.
ക്ഷേത്രത്തിലെ അഷ്ടമി നാളിൽ എഴുന്നള്ളുന്ന ഉദയനാപുരത്തപ്പനും ശ്രീ നാരായണ പുരം ദേവനും കൂട്ടുമ്മേൽ ഭഗവതിക്കും ക്ഷേത്ര സങ്കേതത്തിൽ അലങ്കാര പന്തൽ ഒരുക്കി രാജകീയ വരവേൽപ്പ് നൽകും. അഷ്ടമി നാളിൽ 51 പറ അരിയുടെ അന്നദാനവും നടക്കും.