Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇടതുമുന്നണിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഇടതുമുന്നണിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

അമ്പാനെ ഇന്ന് ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കണേ...

അമ്പാനെ ഇന്ന് ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കണേ...

എസ്. സതീഷ്കുമാർ

വൈക്കം: വോട്ട് ദിനം ശ്രദ്ധിക്കണെ ഈ കാര്യങ്ങൾ. വോട്ടെടുപ്പ് സമയം രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ സമയം. വൈകുന്നേരം 6 മണിക്ക് പോളിംഗ് സ്റ്റേഷനുകളില്‍ എത്തിച്ചേർന്ന എല്ലാ വോട്ടർമാർക്കും വോട്ട് രേഖപ്പെടുത്താൻ അവസരം ലഭിക്കും. സമയം അവസാനിക്കുമ്പോള്‍ ക്യൂവില്‍ നില്‍ക്കുന്നവർക്ക് പ്രിസൈഡിംഗ് ഓഫീസർ ഒപ്പിട്ട സ്ലിപ്പ് നല്‍കും. ഈ വോട്ടർമാർ വോട്ട് ചെയ്തു കഴിയുന്നത് വരെ വോട്ടെടുപ്പ് തുടരും.


ഓർക്കേണ്ടത്
ഒന്നിലധികം വോട്ട് കുറ്റകരമാണെ.....
ഒരാളുടെ പേര് ഒന്നിലധികം വോട്ടർപട്ടികകളിലോ ഒരേ പട്ടികയില്‍ ഒന്നിലധികം തവണയോ ഉണ്ടെങ്കില്‍ പോലും ഒരു വോട്ട് മാത്രമേ ചെയ്യാൻ പാടുള്ളൂ. ഒന്നിലധികം വോട്ട് ചെയ്യുന്നത് ശിക്ഷാർഹമാണ്. വോട്ടു ചെയ്യാൻ വരാത്തവരുടെയും മരണപ്പെട്ടവരുടെയും വോട്ടുകള്‍ ആള്‍മാറാട്ടത്തിലൂടെ രേഖപ്പെടുത്തുന്നത് ഗുരുതരമായ കുറ്റമാണ്.


നോട്ട് സൗകര്യമില്ല കേട്ടോ
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനില്‍ (EVM) നോട്ട (NOTA – None of the Above) രേഖപ്പെടുത്താനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതല്ല. വിവിപാറ്റ് മെഷീനും ഇത്തവണ ഉപയോഗിക്കുന്നില്ല.
പോളിംഗ് സ്റ്റേഷനിലെ പ്രവേശനത്തിന്..
പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന് കർശന നിയന്ത്രണങ്ങളുണ്ട്. വോട്ട് ചെയ്യാൻ അർഹതയുള്ള വോട്ടർമാർ, പോളിംഗ് ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥി, ഇലക്ഷൻ ഏജന്റ്, ഒരു പോളിംഗ് ഏജന്റ്, തിരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയവർ, ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ, നിരീക്ഷകർ, വോട്ടർക്കൊപ്പമുള്ള കൈക്കുഞ്ഞ്, പരസഹായം ആവശ്യമുള്ള വോട്ടറെ സഹായിക്കാൻ അനുവദിക്കപ്പെട്ട പ്രായപൂർത്തിയായ വ്യക്തി എന്നിവർക്ക് മാത്രമേ പ്രവേശനമുള്ളൂ. പ്രിസൈഡിംഗ് ഓഫീസർക്കാണ് ഇത് സംബന്ധിച്ച്‌ പൂർണ്ണ അധികാരവും ഉത്തരവാദിത്തവും.


വോട്ട് ചെയ്യാൻ വേണ്ട രേഖകൾ
പോളിംഗ് ബൂത്തില്‍ പ്രവേശിക്കുമ്പോള്‍ നിർബന്ധമായും തിരിച്ചറിയല്‍ രേഖ കരുതണം. നടപടിക്രമം ഇതാണെ
പോളിംഗ് ഉദ്യോഗസ്ഥർ നിങ്ങളുടെ തിരിച്ചറിയല്‍ രേഖയും വോട്ടർ പട്ടികയിലെ വിവരങ്ങളും പരിശോധിച്ച്‌, കൈവിരലില്‍ മഷി പുരട്ടി, വോട്ട് രജിസ്റ്ററില്‍ ഒപ്പും,വിരലടയാളവും രേഖപ്പെടുത്തി വോട്ടിംഗ് സ്ലിപ്പ് നല്‍കും.


വോട്ട് വീണോ എന്നറിയാൻ ബീപ് ശബ്ദം ഉണ്ടേ...
വോട്ടിംഗ് കമ്പാർട്ടുമെന്റില്‍ പ്രവേശിച്ച്‌, ബാലറ്റ് യൂണിറ്റിലെ പച്ച ലൈറ്റ് തെളിഞ്ഞു നില്‍ക്കുന്നത് ഉറപ്പാക്കണം. സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് നേരെയുള്ള ബട്ടണില്‍ വിരല്‍ അമർത്തിയാല്‍ ദീർഘമായ ബീപ്’ശബ്ദം കേള്‍ക്കുകയും വോട്ട് രേഖപ്പെടുത്തല്‍ പൂർണ്ണമാവുകയും ചെയ്യും. ഈ ബീപ് ശബ്ദം ഉറപ്പാക്കിയ ശേഷം മാത്രമേ വോട്ടർ മടങ്ങാവൂ.