|
Loading Weather...
Follow Us:
BREAKING

അനധികൃത ഇലക്ഷൻ പ്രചരണ സാമഗ്രികൾ നീക്കം ചെയ്തു

അനധികൃത ഇലക്ഷൻ പ്രചരണ സാമഗ്രികൾ നീക്കം ചെയ്തു

എസ്. സതീഷ് കുമാർ

വൈക്കം: ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് കോട്ടയം ജില്ലയിൽ 11837 പ്രചാരണ സാമഗ്രികൾ നീക്കിയപ്പോൾ വൈക്കത്ത് നീക്കം ചെയ്തത് 2664 ഇലക്ഷൻ പ്രചരണ സാമഗ്രികൾ. ജില്ലയിൽ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ നീക്കം ചെയ്ത പ്രചരണ സാമഗ്രികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് വൈക്കം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ 5-ാം തീയതി വരെ പ്രചരണ സാമഗ്രികൾ നീക്കം ചെയ്ത കണക്കാണിത്. പൊതുസ്ഥലങ്ങളിൽ അനധികൃതമായോ നിയമപരമല്ലാതെയോ സ്ഥാപിച്ചിട്ടുള്ള ബാനറുകൾ, ചുവരെഴുത്തുകൾ, പോസ്റ്ററുകൾ, ബോർഡുകൾ എന്നിവയും ഹരിതചട്ടം പാലിക്കാത്ത പ്രചാരണ സാമഗ്രികളുമാണ്  നീക്കം ചെയ്തത്.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാണിത്. ജില്ലാ, താലൂക്ക് തലങ്ങളിലായാണ് സ്‌ക്വാഡ് പ്രവർത്തിക്കുന്നത്. ജില്ലാ തലത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്തും താലൂക്ക് തലത്തിൽ തഹസിൽദാർമാരുമാണ് ഇതിന് നേതൃത്വം നൽകുന്നത്. കാഞ്ഞിരപ്പള്ളിയിൽ 3471 ഉംകോട്ടയത്ത് 3378 ഉംമീനച്ചിൽ 1378 ഉം ചങ്ങനാശ്ശേരിയിൽ 946 ഉം പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു.