|
Loading Weather...
Follow Us:
BREAKING

അങ്കണവാടികൾക്ക് മിക്സി,അലമാര, കളിപ്പാട്ടങ്ങൾ വിതരണം നടത്തി

അങ്കണവാടികൾക്ക് മിക്സി,അലമാര, കളിപ്പാട്ടങ്ങൾ വിതരണം നടത്തി
ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷനിൽ നീണ്ടൂർ ഗ്രാമപഞ്ചായത്ത് അങ്കണവാടികൾക്ക് അലമാര, മിക്സി,കളിപ്പാട്ടങ്ങൾ വിതരണ ഉദ്ഘാടനം ഹൈമി ബോബി നിർവ്വഹിക്കുന്നു

വൈക്കം: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി തലയാഴം ഡിവിഷനിലെ വെച്ചൂർ, ടി.വി.പുരം. തലയാഴം ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികൾക്ക് മിക്സി, അലമാര, കളിപ്പാട്ടങ്ങൾ എന്നിവ വിതരണം ചെയ്തു. വെച്ചൂർ ഗ്രാമപഞ്ചായത്തിലെ അംബേദ്കർ സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഹൈമി ബോബി  ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ. ഷൈലകുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ എൻ. സുരേഷ് കുമാർ, സി.ഡി.പി.ഒ. രജനി.പി, ഐ.സി.ഡി.എസ് സൂപ്പർവൈസേഴ്സ് സുചിത്ര സി.കെ., ആതിര എസ്, ശാന്തി. ജി എന്നിവർ സംസാരിച്ചു. വൈക്കം ഐ.സി.ഡി.എസ് ന് കീഴിൽ വരുന്ന തലയാഴം,വെച്ചൂർ, ടി.വി.പുരം, ഗ്രാമപഞ്ചായത്തുകളിലെ 53 അങ്കണവാടികളിലേക്കാണ് മിക്സിയും അലമാരയും കളിപ്പാട്ടങ്ങളും  വിതരണം നടത്തിയത്.4950 രൂപയാണ് ഒരു മിക്സിയുടെ വില. 5 ലക്ഷം രൂപയുടെ അലമാരയും കളിപ്പാട്ടങ്ങളും ആണ് തലയാഴം ഡിവിഷനിലെ കല്ലറ, നീണ്ടൂർ പഞ്ചായത്തുകളിൽ അടക്കമുള്ള അങ്കണവാടികൾക്കായി വിതരണം ചെയ്യുന്നത്.