|
Loading Weather...
Follow Us:
BREAKING

അന്യ സംസ്ഥാനക്കാരനായ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

അന്യ സംസ്ഥാനക്കാരനായ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
മോഷണം നടത്തുന്നതിനിടെ നാട്ടുകാർ പിടികൂടിയ ആസാം സ്വദേശി

വൈക്കം: വെള്ളൂരിലെ വീട്ടിൽ മോഷ്ടിക്കാൻ കയറിയ അന്യ സംസ്ഥാനക്കാരനായ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ശനിയാഴ്ച പുലർച്ചെ ഇറുമ്പയം ഭാഗത്താണ് മോഷണശ്രമം നടന്നത്. റിട്ടയേർഡ് കെ.എസ്.ആർ.ടി.സി ഡ്രൈവർ കല്ലുവേലി രാജേന്ദ്രന്റെ  വീട്ടിലാണ് മോഷണശ്രമം നടന്നത്. ശബ്ദം കേട്ട് ഉണർന്ന വീട്ടുടമ അയൽവാസിയും സുഹൃത്തുമായ എം.ആർ ഷാജിയെ ഉടൻ ഫോണിൽ വിളിച്ച് വിവരം അറിയിച്ചതിനെ തുടർന്ന്  കൂട്ടുകാരുമായി എത്തി മോഷ്ടാവിനെ കീഴ്പ്പെടുത്തുകയായിരുന്നു. രാത്രി ഒരു മണിക്ക് ശേഷം നിക്കർ മാത്രം ധരിച്ച് വീട്ടിനുള്ളിൽ കയറിയ ആസാം സ്വദേശിയായ നാൽപ്പതു വയസ്സുള്ള മോഷ്ടാവിനെ ഏറെ പണിപ്പെട്ടാണ് നാട്ടുകാർ കീഴ്പ്പെടുത്തിയത്. വെള്ളൂർ എസ്.ഐ ശിവദാസന്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് തിരുട്ടു ഗ്രാമ മോഷ്ടാക്കൾ വെള്ളൂരിൽ ഭിതിജനകമായ രീതിയിൽ മോഷണത്തിന് പിടിയിലായത്. സംഭവത്തിന് ശേഷം വെള്ളൂർ പഞ്ചായത്തും, പോലീസും കേരള റബ്ബർ പാർക്ക്‌ അടക്കമുള്ള അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പരിശോധന കർശനമാക്കുകയോ, ഇവരുടെ ആധാർ അടക്കമുള്ള രേഖകൾ ശേഖരിക്കുകയോ ചെയ്യാത്തതാണ് ഇത്തരം മോഷണങ്ങളും ,ആക്രമണങ്ങളും ആവർത്തിക്കാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. വെള്ളൂരിലെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ മോഷ്ടാക്കളുടെ സുരക്ഷിത കേന്ദ്രമായി മാറിയെന്ന് നാട്ടുകാർ ആരോപിക്കുന്നു. അതെ സമയം ബന്ധപ്പെട്ട അധികൃതർ തൊഴിൽ ക്യാമ്പുകളിൽ വേണ്ട പരിശോധന നടത്തുകയും ,ആധാർ അടക്കമുള്ള രേഖകൾ പരിശോധിച്ച് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യം ശക്തമാണ്.