🔴 BREAKING..

അപ്രിയസത്യങ്ങൾ പറയുന്നതിനാലാണ് തന്നെ തോഗാഡിയ എന്ന് വിളിക്കുന്നത്: വെള്ളാപ്പള്ളി നടേശൻ

അപ്രിയസത്യങ്ങൾ പറയുന്നതിനാലാണ് തന്നെ തോഗാഡിയ എന്ന് വിളിക്കുന്നത്: വെള്ളാപ്പള്ളി നടേശൻ
വൈക്കം, തലയോലപ്പറമ്പ് യൂണിയനുകളുടെ ശാഖാ നേതൃ സംഗമം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വൈക്കത്ത് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: മതത്തിൻ്റെ പേരിൽ മാത്രം ശ്വാസോഛ്വാസം പോലും നടത്തുന്നവരാണ് അപ്രിയകരമായ ചില സത്യങ്ങൾ വിളിച്ചു പറയുന്നതിൻ്റെ പേരിൽ തന്നെ തൊഗാഡിയയെന്ന് വിളിക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
വൈക്കം, തലയോലപ്പറമ്പ് യൂണിയനുകളുടെ ശാഖാ നേതൃ സംഗമം വൈക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അക്ഷരാർത്ഥത്തിൽ തന്നെ വർഗ്ഗീയ പാർട്ടിയാണ് മുസ്ലിം ലീഗ്. ഇസ്ലാമിക രാഷ്ടമാണ് ലീഗിൻ്റെ അജണ്ട. അവർക്ക് രാജ്യത്തിൻ്റെ ഭരണഘടനയോ നിയമ വ്യവസ്ഥകളോ ബാധകമല്ല. ശരിയത്ത് നിയമമാണ് അവരുടെ നിയമം. മുസ്ലിം കൂട്ടായ്മയാണ് മുസ്ലിം ലീഗ്. മതത്തിൽ മാത്രം വിശ്വസിക്കുന്ന ഇവർ രാജ്യത്തെ പോലും സ്നേഹിക്കുന്നില്ല. പക്ഷേ മതേതര പാർട്ടിയാണെന്ന് ഇടത് വലത് വ്യത്യാസമില്ലാതെ മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളെയും കൊണ്ട് പറയിക്കാൻ അവർക്ക് കഴിയുന്നു. അതാണ് വോട്ടുബാങ്കിൻ്റെ കരുത്ത്. കേരളം അഭിമാനപൂർവ്വം ഉയർത്തിപ്പിടിച്ച മതേതരത്വത്തിൻ്റേയും ജനാധിപത്യത്തിൻ്റെയും അന്തകരാണിവർ. ഇത്രയും കാലത്തിനിടയ്ക്ക് മറ്റൊരു മതക്കാരനായ ഒരു മന്ത്രിയെങ്കിലും ഈ പാർട്ടിയിലുണ്ടായിട്ടുണ്ടോ? മന്ത്രിമാരുടെ പേഴ്സണൽസ്റ്റാഫിൽ മുസ്ലിമല്ലാത്ത ഒരാളെ നിയമിച്ചിട്ടുണ്ടോ? അതാണ് മുസ്ലിം ലീഗിൻ്റെ മതേതരത്വം. മുസ്ലിം
ലീഗിൻ്റെ നേതൃത്വത്തിൽ കേരളത്തിൽ അടിച്ചേൽപ്പിക്കപ്പെട്ട മതാധിപത്യം ഈഴവരടക്കമുള്ള മറ്റ് ഭൂരിപക്ഷ സമുദായങ്ങളുടെ സാമൂഹ്യനീതി നിഷേധിക്കുന്നതിനെയാണ് താൻ ചോദ്യം ചെയ്യുന്നത്. അതാണ് മലപ്പുറത്ത് പറഞ്ഞതും. വർഗ്ഗീയത പറയുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറയുമ്പോൾ ചെകുത്താൻ വേദമോതുന്നത് പോലെയാണ് കേൾക്കുന്നവർക്ക് തോന്നുക. ശ്രീനാരായണ യൂണിവേഴ്സിറ്റിയുടെ
വൈസ് ചാൻസലറായി മറ്റൊരു സമുദായത്തിൽ നിന്നുള്ളയാളെ നിയമിച്ചത് അനുചിതമായി എന്ന് താൻ പറഞ്ഞതിനെ നിയമനം നടത്തിയ എൽ.ഡി.എഫ് പോലും എതിർത്തില്ല. അന്നും എതിർപ്പുമായി രംഗത്ത് വന്നത് കുഞ്ഞാലിക്കുട്ടി മാത്രമാണ്. കാരണം ആസ്ഥാനത്തേക്ക് നിയമിക്കപ്പെട്ടയാൾ മുസ്ലീമായിരുന്നു. ഇന്നിപ്പോൾ കേരളം ചർച്ച ചെയ്യുന്ന മാങ്കൂട്ടത്തിലിൻ്റെ ആചാര്യനാണ് കുഞ്ഞാലിക്കുട്ടി. പഴയ ഐസ്ക്രീം കേസൊന്നും കേരളം മറന്നിട്ടില്ല. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സ്വഭാവശുദ്ധിയുണ്ടാവണം. അവർ പൊതുസമൂഹത്തിന് മാതൃകയാവണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.