അപൂർവ്വ നിയോഗവുമായി ഹരിസ്വാമി
ആർ.സുരേഷ് ബാബു
വൈക്കം: അഷ്ടമിയുടെ ആറാം നാളിൽ നടക്കുന്ന പ്രഭാതശ്രീബലിക്ക് ആറാട്ടുകുളങ്ങര തെക്കേകോയ്മ മഠത്തിൽ എസ്. ഹരിഹരയ്യർ എന്ന ഹരിസ്വാമി നാദസ്വരം വായിക്കുന്നത് ഇത് തുടർച്ചയായ 40-ാം വർഷം. വൈക്കം ക്ഷേത്രകലാപീഠത്തിലെ അദ്ധ്യപകനായിരുന്ന ഹരിസ്വാമി 18-ാം വയസ്സിൽ വൈക്കം മഹാദേവക്ഷേത്രത്തിലാണ് അരങ്ങേറ്റം നടത്തിയത്. കൂടെ വായിക്കുന്ന ദേവസ്വം ബോർഡ് ജീവനക്കാരൻ ടി.വി.പുരം വല്ലാഴത്തുതറ അനിരുദ്ധൻ 18 വർഷമായി ആറാം ഉത്സവനാളിൽ നാദസ്വരം വായിക്കുന്നു. വൈക്കം ബ്രദേഴ്സ് കൂട്ടായ്മയുടെ ഭാരവാഹികളായ അശോകൻ എഴുകണ്ടയിൽ, തോട്ടകം ബാബു, ഡി. കലേഷ്, ബേബി കണ്ടത്തി പറമ്പ് എന്നിവർ ചേർന്ന് ഹരിസ്വാമിയെ ആദരിച്ചു.