അരിമ്പുകാവ് ഭഗവതി ക്ഷേത്രത്തില്‍ പുന പ്രതിഷ്ഠാ വാര്‍ഷികവും ഉത്സവവും
വൈക്കം: ചെമ്മനത്തുകര ചേരിക്കല്‍ ദേവസ്വം ബോര്‍ഡിന്റെ അരിമ്പുകാവ് ഭഗവതി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ വാര്‍ഷികവും തിരുവുത്സവാഘോഷവും തുടങ്ങി. ക്ഷേത്രനടയില്‍ ചടങ്ങിന്റെ ദീപ പ്രകാശനം വിജയ ഫാഷന്‍ ജൂവല്ലറി എം.ഡി. ജി വിനോദ് നിര്‍വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി പ്രണവ് പീതാംബരൻ മുഖ്യ കാര്‍മികനായിരുന്നു. ക്ഷേത്രം പ്രസിഡന്റ് എം.ആര്‍. രാജേഷ്‌കുമാര്‍, സെക്രട്ടറി മുല്ലശ്ശേരി രാജേഷ്, ഭാരവാഹികളായ എം.ആര്‍. രാജേഷ്, രവി പുത്തന്‍ തറ, അനില്‍, കെ.എന്‍. മണിയപ്പന്‍, വനിത സംഘം ഭാരവാഹികളായ എസ്. പ്രഭ, പി. ശ്യാമള, ദിവാകരന്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി. ഉദയനാപുരത്തപ്പന്റെ തെക്കുംചേരിമേല്‍ എഴുന്നള്ളിപ്പിനും വൈക്കത്തപ്പന്റെ തെക്കും ചേരിമേല്‍ എഴുന്നള്ളിപ്പിനും വരവേല്‍പ്പ് നല്‍കാനും തീരുമാനിച്ചു. വിവിധ ദിവസങ്ങളില്‍ താലപ്പൊലി, നിറമാല ചാര്‍ത്ത്, അഭിഷേകം, അഷ്ട്ദ്രവ്യ ഗണപതി ഹോമം, സര്‍പ്പപൂജ, പ്രസാദഊട്ട്, ദേശതാലപ്പൊലി, കൈകൊട്ടി കളി, കലശാഭിഷേകം, വിശേഷാല്‍ ഉച്ചപൂജ, മ്യൂസിക്കല്‍ ഫ്യൂഷന്‍ എന്നിവ പ്രധാന ചടങ്ങുകളും പരിപാടികളുമാണ്.