|
Loading Weather...
Follow Us:
BREAKING

അരിമ്പുകാവ് ഭഗവതി ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠാ വാര്‍ഷികവും തിരുവുത്സവവും 21 ന് തുടങ്ങും

വൈക്കം: ദേവസ്വം ബോര്‍ഡിന്റെ വൈക്കം ചെമ്മനത്തുകര ചേരിക്കല്‍ അരിമ്പുകാവ് ഭഗവതി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ വാര്‍ഷികവും ഉത്സവവും 21, 22, 23 തീയതികളില്‍ നടത്തും. 21 ന് രാവിലെ ഉടയാട സമര്‍പ്പണ്ണം, നിറമാല ചാര്‍ത്ത് എന്നിവ നടക്കും. 6 ന് നടക്കുന്ന അഷ്ടദ്രവ്യ ഗണപതിഹോമത്തിന്റെയും ദേവീ മാഹാത്മ്യ പാരായണത്തിന്റെയും ദീപപ്രകാശനം വിജയാ ഫ്യാഷന്‍ ജ്വവല്ലറി ഉടമ ജി. വിനോദ് നിര്‍വഹിക്കും. തുടര്‍ന്ന് കലശാഭിഷേകം, സര്‍പ്പപൂജ, സര്‍പ്പത്തിന് നൂറും പാലും, ഉച്ചയ്ക്ക് പ്രസാദഊട്ട്, വൈകിട്ട് 6.30 ന് താലപ്പൊലി, 7-ന് തിരുവാതിര എന്നിവ നടക്കും. 22 ന് പുലര്‍ച്ചെ അഭിഷേകം, നിറമാല ചാര്‍ത്ത്, അഷ്ടദ്രവ്യ ഗണപതിഹോമം, 10ന് സര്‍പ്പപൂജ, ഉച്ചയ്ക്ക് 1ന് പ്രസാദഊട്ട്, വൈകിട്ട് 6.30 ന് ദേശതാലപ്പൊലി, തുടര്‍ന്ന് പുഷ്പാഭിഷേകം, അത്താഴക്കഞ്ഞി, കൈകൊട്ടിക്കളി എന്നിവ നടക്കും. 23 ന് രാവിലെ 9ന് കലശാഭിഷേകം, അഷ്ടാഭിഷേകം, സര്‍പ്പപൂജ, 11.30 ന് വിശേഷാല്‍ ഉച്ചപൂജ, 1ന് മഹാപ്രസാദഊട്ട്, വൈകിട്ട് 6ന് നിറമാല ചാര്‍ത്ത്, വിശേഷാല്‍ ദീപക്കാഴ്ച, പുഷ്പാഭിഷേകം, അത്താഴക്കഞ്ഞി, 7ന് മ്യൂസിക്കല്‍ ഫ്യൂഷന്‍ എന്നിവ നടക്കും.