Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കുട്ടികള്‍ക്കു ചുമയ്ക്കുള്ള സിറപ്പ് വിതരണത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും കുട്ടികള്‍ക്കു ചുമയ്ക്കുള്ള സിറപ്പ് വിതരണത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

അഷ്ടബന്ധകലശം കൂപ്പൺ വിതരണ ഉദ്ഘാടനം നടത്തി

അഷ്ടബന്ധകലശം കൂപ്പൺ വിതരണ ഉദ്ഘാടനം നടത്തി
മറവൻതുരുത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ അഷ്ടബന്ധ കലശത്തിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനം ചലച്ചിത്രതാരം ബാല നിർവഹിക്കുന്നു

തലയോലപ്പറമ്പ്: മറവൻതുരുത്ത് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ അഷ്ടബന്ധകലശത്തിന് മുന്നോടിയായി കൂപ്പൺ വിതരണോദ്ഘാടനം നടത്തി. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ മനയത്താറ്റില്ലത്ത് പ്രകാശൻ നമ്പൂതിരിയിൽ നിന്ന് ചലചിത്രതാരം ബാല കൂപ്പൺ ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് ആദ്യ സംഭാവന ചിത്ര അനൂപിൽ നിന്ന് സ്വീകരിച്ചു. മെയ് 16 മുതൽ 21വരെയാണ് അഷ്ടബന്ധകലശം. ക്ഷേത്രം മേൽശാന്തിമാരായ വിപിൻ നമ്പൂതിരി, അനന്തൻപോറ്റി, ക്ഷേത്രം ഭാരവാഹികളായ വി.എസ്. കുമാർ, ശ്രീകാന്ത് മോഹൻ, ചന്ദ്രശേഖരൻ നായർ, സി. സുരേഷ് കുമാർ, ഗീതാഅശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഭാര്യ കോകിലയ്ക്ക് ഒപ്പം എത്തിയ ബാല സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും സമീപത്തെ ശ്രീകൃഷ്ണൻ തൃക്കോവിലിലും ദർശനം നടത്തി അരമണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. ചടങ്ങിൽ നൂറുകണക്കിന് ഭക്തരും പങ്കെടുത്തു.