Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
|
Loading Weather...
Follow Us:

കുട്ടികള്‍ക്കു ചുമയ്ക്കുള്ള സിറപ്പ് വിതരണത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ

കുട്ടികള്‍ക്കു ചുമയ്ക്കുള്ള സിറപ്പ് വിതരണത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ

ഡൽഹി: രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചുമ സിറപ്പ് നല്‍കുന്നത് പൂർണമായും നിരോധിക്കാനും അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സിറപ്പ് നല്‍കുന്നത് നിരുത്സാഹപ്പെടുത്താനുമാണ് പദ്ധതിയിടുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ പുറത്തിറക്കിയ പുതിയ കരട് രേഖയിലാണ് (എൻ.എഫ്‌.ഐ) നിർദേശം. രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചുമയ്ക്കും ജലദോഷത്തിനുമുള്ള മരുന്നുകള്‍ നിർദേശിക്കാനോ നല്‍കാനോ പാടില്ലെന്ന് കരടുരേഖ വ്യക്തമാക്കുന്നു. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൃത്യമായ വൈദ്യപരിശോധനയും മേല്‍നോട്ടവുമില്ലാതെ ഇത്തരം മരുന്നുകള്‍ നല്‍കുന്നത് ഒഴിവാക്കണം. അതിഗുരുതര സാഹചര്യങ്ങളില്‍ മാത്രം ഡോക്ടർമാരുടെ കർശന മേല്‍നോട്ടത്തില്‍ മരുന്നുകള്‍ നല്‍കാം തുടങ്ങിയവയാണ് നിർദേശങ്ങള്‍. കഴിഞ്ഞ വർഷം കുട്ടികള്‍ക്ക് നല്‍കിയ കഫ് സിറപ്പുകളില്‍ ഡൈഎത്തിലീൻ ഗ്ലൈക്കോള്‍ (ഡി.ഇ.ജി), എത്തിലീൻ ഗ്ലൈക്കോള്‍ (ഇ.ജി) തുടങ്ങിയ വിഷാംശങ്ങള്‍ കണ്ടെത്തിയതിനെ തുടർന്നാണ് നീക്കം.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും