അഷ്ടമി: ഭക്തിസാന്ദ്രം സന്ധ്യവേലകൾ
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിക്ക് മുന്നോടിയായി നടത്തുന്ന മുഖ സന്ധ്യവേലയുടെ രണ്ടാം നാളിൽ നടന്ന പ്രഭാത ശ്രീ ബലിയും വിളക്കെഴുന്നള്ളിപ്പും ഭക്തി നിർഭരമായി. മുഖ സന്ധ്യവേല 7ന് സമാപിക്കും.
സമൂഹ സന്ധ്യവേലകൾ 26 ന് തുടങ്ങും.
26ന് വൈക്കം സമൂഹത്തിന്റെ സന്ധ്യവേല, ഒറ്റപ്പണ സമർപ്പണം, 28ന് തെലുങ്ക് സമൂഹം, 29ന് തമിഴ് വിശ്വബ്രഹ്മസമാജം, 30ന് വടയാർ സമൂഹം സന്ധ്യവേല, ഒറ്റപ്പണ സമർപ്പണം എന്നിവ നടക്കും.