അഷ്ടമി: ധീവര സഭയുടെ നേതൃത്വത്തില്‍ ദേശതാലപ്പൊലി നടത്തി
വൈക്കം: വൈക്കത്തഷ്ട്മിയുടെ 7-ാം ഉത്സവ ദിവസം ധീവര മഹിളസഭ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ നടത്തിയ ദേശ താലപ്പൊലി വര്‍ണ്ണാഭമായി. നൂറു കണക്കിന് വനിതകള്‍ വ്രത ശുദ്ധിയോടെ താലങ്ങളുമായി നിരന്നത് ശ്രദ്ധേയമായി. ഞായറാഴ്ച വൈകിട്ട് അഞ്ചിന് ധീവര സഭ ജില്ലാ കമ്മിറ്റി ആസ്ഥാനത്ത് നിന്നാണ് താലപ്പൊലി പുറപ്പെട്ടത്. കായലോര ബീച്ച് വഴി ക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ട താലപ്പൊലിയ്ക്ക് വാദ്യമേളങ്ങളും, മുത്തുകുടകളും, അലങ്കാരങ്ങളും അകമ്പടിയായി. ധീവര സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ദിനകരന്‍. എ. ദാമോദരന്‍, ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്‍, ജില്ലാ സെക്രട്ടറി വി.എം. ഷാജി, മഹിളാസഭ ജില്ലാ പ്രസിഡന്റ് വീണ അജി, സെക്രട്ടറി സീന ബേബി, ട്രഷറര്‍ എന്‍. സരസന്‍, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. മോഹനന്‍, പി.ആര്‍. വിനോദ് മണി ചിദംബരന്‍, സജിത രാജേന്ദ്രന്‍, സുലഭ പ്രദിപ് എന്നിവര്‍ നേതൃത്വം നല്‍കി.