അഷ്ടമി ദിവസം ഉദയനാപുരത്തപ്പനും പരിവാരങ്ങള്‍ക്കും വരവേല്‍പ്പ് നല്‍കാന്‍ വടക്കേനടയില്‍ അഞ്ച് നില പന്തല്‍ നിര്‍മിക്കും
വൈക്കം: വൈക്കത്തഷ്ടമി ദിവസം ഉദയനാപുരത്തപ്പനും കൂട്ടുമ്മേല്‍ ഭഗവതിക്കും ശ്രീനാരായണപുരത്തപ്പനും വരവേല്‍പ്പ് നല്‍കാന്‍ വടക്കേനടയില്‍ അഞ്ച് നില ദീപാലങ്കാര പന്തല്‍ നിര്‍മിക്കും. വടക്കേനട അഷ്ടമി വിളക്ക് വെയ്പ്പ് കമ്മറ്റിയുടെ നേതൃത്ത്വത്തിലാണ് അലങ്കാര പന്തല്‍ നിർമ്മിക്കുന്നത്. വടക്കേനട അഷ്ടമി വിളക്ക് വെയ്പ്പ് കമ്മറ്റി പതിറ്റാണ്ടുകളായി നടത്തി വരുന്ന ആചാരമണ് വിളക്ക് വെയ്പ്പും വരവേല്‍പ്പും. പന്തല്‍ നിര്‍മാണത്തിന്റെ നിധി സമാഹരണം വടക്കേനട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ദീപാരാധനയുടെ മുഹൂര്‍ത്തത്തില്‍ വിജയാ ഫ്യാഷന്‍ ജ്വവല്ലറി എം.ഡി. ജി. വിനോദ് നിര്‍വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി ശ്രീകാന്ത് ദാമോദരന്‍ കൂപ്പണ്‍ പൂജിച്ച് ഭാരവാഹികള്‍ക്ക് കൈമാറി. വിളക്ക് വെയ്പ്പ് കമ്മറ്റി പ്രസിഡന്റ് അശോകന്‍ വെള്ളവേലി, രക്ഷാധികാരി അജിത് കുമാര്‍, സെക്രട്ടറി സി. ശ്രീഹര്‍ഷന്‍, ജോയിന്‍ സെക്രട്ടറി കെ.വി. ജീവരാജന്‍, ബിനോയ് തന്ത്രിമഠ, കെ.കെ. കുട്ടപ്പന്‍, ഉണ്ണികൃഷ്ണന്‍, സുര കാലാക്കല്‍, വിജയന്‍ വല്ലൂര്‍മഠ, സുരേന്ദ്രന്‍ കാലാക്കല്‍, എന്‍. പീതാംബരന്‍, ജി.വി. പൊന്നപ്പന്‍, എന്‍. ഹരികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.