അഷ്ടമി വിപണന മേളക്ക് തുടക്കമായി
വൈക്കം: അഷ്ടമിയോടനുബന്ധിച്ച് താലൂക്ക് എൻ.എസ്.എസ് യൂണിയൻ്റെ നേതൃത്വത്തിൽ മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി, വിവിധ സ്വയം സഹായ സംഘങ്ങൾ, വനിതാ യൂണിയൻ എന്നിവയുടെ സഹകരണത്തോടെ അഷ്ടമി വിപണന മേള ആരംഭിച്ചു. യൂണിയൻ പ്രസിഡൻ്റ് പി.ജി.എം. നായർ കാരിക്കോട് മേള ഉദ്ഘാടനം ചെയ്തു. മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി വൈസ് പ്രസിഡൻ്റ് കെ.എൻ. സഞ്ജീവ് അധ്യക്ഷത വഹിച്ചു. സ്വാശ്രയ സംഘങ്ങൾ തയ്യാറാക്കിയ പ്രകൃതിദത്ത ഭക്ഷ്യ ഉല്പന്നങ്ങൾ, ബൺ മസ്ക്കയും നോർത്ത് ഇന്ത്യൻ വിഭവങ്ങളും മുതൽ പരിശുദ്ധമായ വിവിധ തരം പൊടി ഉല്പന്നങ്ങൾ വരെ മേളയിൽ ലഭ്യമാണ്. വിവിധ തരം വസ്ത്ര ശേഖരങ്ങൾ മുതൽ നിരവധി കരകൗശല വസ്തുക്കൾ മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ വൈക്കം വടക്കേ നടയിലുള്ള കെ.എൻ.എൻ. സ്മാരക എൻ.എസ്.എസ് ആഡിറ്റോറിയത്തിലാണ് മേള നടക്കുന്നത്. പ്രവേശനം സൗജന്യമാണ്. ഉദ്ഘാടന യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡൻ്റ് പി. വേണുഗോപാൽ, സെക്രട്ടറി അഖിൽ ആർ. നായർ, കോ ഓഡിനേറ്റർ പി.എസ്. വേണുഗോപാലൻ നായർ, പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് എൻ. മധു, വനിതാ യൂണിയൻ പ്രസിഡൻ്റ് കെ. ജയലക്ഷ്മി, ട്രഷറർ രമ്യ ശിവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.